അയൽരാജ്യങ്ങളിൽ ആകാശത്തോളം ഉയരെ കെട്ടിടങ്ങൾ; വ്യത്യസ്തമായി ഒമാനിൽ ചെറിയ കെട്ടിടങ്ങൾ, കാരണമിതാണ്

ഒമാനിൽ കുറഞ്ഞ ഉയരത്തിലുള്ള കെട്ടിടങ്ങൾ മാത്രം നിർമിക്കുന്നതിന് പ്രധാനമായും നാല് കാരണങ്ങളാണുള്ളത്

അയൽരാജ്യങ്ങളിൽ ആകാശത്തോളം ഉയരെ കെട്ടിടങ്ങൾ; വ്യത്യസ്തമായി ഒമാനിൽ ചെറിയ കെട്ടിടങ്ങൾ, കാരണമിതാണ്
dot image

​ഗൾഫിലെ ഒമാന്റെ അയൽരാജ്യങ്ങളിൽ ആകാശത്തോളം ഉയരുന്ന വലിയ കെട്ടിടങ്ങളാണ് കാണാൻ സാധിക്കുക. എന്നാൽ വിശാലമായ ഭുപ്രദേശം ഉപയോ​ഗിച്ച് ഏഴോ എട്ടോ നിലയിൽ പരിമിതമായ കെട്ടിടങ്ങൾ നിർമിക്കാനാണ് ഒമാൻ തീരുമാനിച്ചത്. പ്രകൃതിയോട് ഇണങ്ങുക, നിയമപരമായ നിയന്ത്രണങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാലാണ് ഒമാൻ ഇത്തരമൊരു തീരുമാനമെടുത്തത്.

അയൽരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒമാനിൽ കുറഞ്ഞ ഉയരത്തിലുള്ള കെട്ടിടങ്ങൾ മാത്രം നിർമ്മിക്കുന്നതിന് പ്രധാനമായും നാല് കാരണങ്ങളാണുള്ളത്;

സാംസ്കാരിക തനിമ സംരക്ഷിക്കൽ: പരമ്പരാഗത അറബിക് - ഇസ്ലാമിക് വാസ്തുവിദ്യാ ശൈലികൾ നിലനിർത്താൻ ഒമാൻ ആഗ്രഹിച്ചു. പഴയ കോട്ടകൾക്കും പള്ളികൾക്കും മുകളിൽ നിഴൽ വീഴ്ത്തുന്ന കൂറ്റൻ കെട്ടിടങ്ങൾ രാജ്യത്തിന്റെ ചരിത്രപരമായ ഭംഗി നശിപ്പിക്കുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തൽ.

പ്രകൃതിയുമായുള്ള ഇണക്കം: പർവ്വതങ്ങളാലും കടൽത്തീരങ്ങളാലും ചുറ്റപ്പെട്ടതാണ് ഒമാന്റെ തലസ്ഥാനമായ മസ്കത്ത്. നഗരത്തിന്റെ സ്വാഭാവികമായ സൗന്ദര്യം മറയ്ക്കാത്ത രീതിയിലാണ് കെട്ടിട നിർമാണത്തിന് ആസൂത്രണം നടന്നത്.

കാലാവസ്ഥ: കഠിനമായ ചൂടുള്ള കാലാവസ്ഥയിൽ, വളരെ ഉയർന്ന കെട്ടിടങ്ങളെ അപേക്ഷിച്ച് താഴ്ന്ന നിലയിലുള്ള കെട്ടിടങ്ങൾ തണുപ്പിക്കാൻ എളുപ്പമാണ്. കെട്ടിടത്തിനുള്ളിൽ എല്ലായിടത്തും കാറ്റിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു.

നിയമപരമായ നിയന്ത്രണങ്ങൾ: മസ്കത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കെട്ടിടങ്ങളുടെ ഉയരം ഏകദേശം 91 മീറ്ററിൽ താഴെയായിരിക്കണമെന്ന് നിയമമുണ്ട്. സാധാരണയായി ഇത് ഏഴ് മുതൽ 10 നിലകൾ വരെയാണ്. ​

ഗൾഫിലെ ഒമാന്റെ അയൽ രാജ്യങ്ങൾ കുത്തനെയുള്ള കെട്ടിട നിർമാണത്തിന് പ്രാധാന്യം നൽകിയത്. എന്നാൽ ഒമാൻ വിശാലാകൃതിയിലുള്ള കെട്ടിട നിർമാണത്തിന് പ്രധാന്യം നൽകി.

Content Highlights: Oman is unlike its neighbours in the Gulf, its lack of dizzying skyscrapers

dot image
To advertise here,contact us
dot image