അപകട സ്ഥലത്ത് ഫോട്ടോ എടുക്കുന്നത് കുറ്റകൃത്യം; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

അല്‍വുസ്ത ഗവര്‍ണറേറ്റിലെ ദുകമില്‍ കഴിഞ്ഞ ദിവസം എട്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അപകട സ്ഥലത്ത് ഫോട്ടോ എടുക്കുന്നത് കുറ്റകൃത്യം; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്
dot image

ഒമാനില്‍ അപകട സ്ഥലത്ത് ഫോട്ടോ എടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. അപകടത്തിന്റ ദൃശ്യങ്ങൾ പകര്‍ത്തുന്നത് ഗുരുതരമായ കുറ്റമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അപകടങ്ങളുടെയും അപകടത്തില്‍പ്പെട്ടവരുടെയും ഫോട്ടോയെടുക്കുന്നതും അവ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് റോയല്‍ ഒമാന്‍ പൊലീസ്. ഇത്തരക്കാര്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അല്‍വുസ്ത ഗവര്‍ണറേറ്റിലെ ദുകമില്‍ കഴിഞ്ഞ ദിവസം എട്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചതിന്റെ പേരിലായിരുന്നു നടപടി. അപകട സ്ഥലത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങിലൂടെ വ്യപകമായി പ്രചരിപ്പിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ സ്വകാര്യതയുടെയും പൊതു മര്യാദയുടെയും ലംഘനമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

അപകട ദൃശ്യങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ റെക്കോര്‍ഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഇത്തരം നടപടികളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Content Highlights: Royal Oman Police warns those taking photos at accident sites in Oman

dot image
To advertise here,contact us
dot image