
യുഎഇയിൽ ഇന്ന് സ്വർണവിലയിൽ ചാഞ്ചാട്ടം. രാവിലെ ആറ് ദിർഹത്തോളം വിലവർദ്ധനവുണ്ടായപ്പോൾ വൈകുന്നേരം ഇത് എട്ട് ദിർഹത്തോളം കുറയുകയും ചെയ്തു. 24-കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് വൈകുന്നേരം 515 ദിർഹവും 95 ഫിൽസുമാണ് വില. രാവിലെ ഇത് 523 ദിർഹവും 70 ഫിൽസുമായിരുന്നു വിലയുണ്ടായിരുന്നത്. ഇന്നലെ 24-കാരറ്റ് സ്വർണത്തിന് ഗ്രാമിന് 517 ദിർഹവും 32 ഫിൽസുമായിരുന്നു വില രേഖപ്പെടുത്തിയത്. അതായത് ഇന്ന് രാവിലെ 24-കാരറ്റ് സ്വർണം ഗ്രാമിന് ആറ് ദിർഹത്തിന്റെയോളം വർദ്ധനവുണ്ടായി. എന്നാൽ വൈകുന്നേരമായപ്പോൾ ഇത് രാവിലത്തെ എട്ട് ദിർഹത്തോളം കുറയുകയും ചെയ്തു.
സമാനമായി 22-കാരറ്റ് സ്വർണത്തിന്റെ വിലയിലും ചാഞ്ചാട്ടമുണ്ടായി. രാവിലെ ഗ്രാമിന് 480 ദിർഹമായിരുന്നു 22-കാരറ്റ് സ്വർണം ഗ്രാമിന് വിലയുണ്ടായിരുന്നത്. ഇന്നലത്തെ വിലയേക്കാൾ ആറ് ദിർഹത്തിന്റെ വർദ്ധനവിലാണ് 22-കാരറ്റ് സ്വർണം ഇന്ന് വ്യാപാരം നടന്നത്. എന്നാൽ വൈകുന്നേരമായപ്പോൾ ഇത് 472 ദിർഹത്തിലേക്ക് വിലകുറഞ്ഞു. രാവിലത്തെ വിലയേക്കാൾ എട്ട് ദിർഹത്തിന്റെ കുറവാണ് വൈകുന്നേരം ഉണ്ടായത്.
21-കാരറ്റ് സ്വർണത്തിന്റെ വിലയിലും ചാഞ്ചാട്ടം രേഖപ്പെടുത്തി. രാവിലെ ഗ്രാമിന് 458 ദിർഹമായിരുന്ന വില വൈകുന്നേരം 451 ദിർഹത്തിലേക്കെത്തി. ഇന്നലെ 452 ദിർഹമായിരുന്നു ഒരു ഗ്രാം 21-കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് രാവിലെ ആറ് ദിർഹത്തോളം വർദ്ധനവുണ്ടായി. എന്നാൽ വൈകുന്നേരമായപ്പോൾ ഏഴ് ദിർഹത്തിന്റെ കുറവാണ് സ്വർണവിലയിലുണ്ടായത്.
18-കാരറ്റ് സ്വർണത്തിന് ഗ്രാമിന് 386 ദിർഹമാണ് ഇന്ന് വൈകുന്നേരത്തെ വില. രാവിലെ ഇത് 392 ദിർഹമായിരുന്നു. ഇന്നലെ രാവിലെ 387 ദിർഹമായിരുന്നു 18-കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില. ഇന്നലെ വൈകുന്നേരത്തെക്കാൾ അഞ്ച് ദിർഹത്തിന്റെ വർദ്ധനവാണ് രാവിലെ 18-കാരറ്റ് സ്വർണത്തിന് രേഖപ്പെടുത്തിയത്. വൈകുന്നേരമായപ്പോൾ ഇത് ആറ് ദിഹർത്തോളം കുറവുമുണ്ടായി.
Content Highlights: Sharp drop from huge increase in Gold prices in the UAE