
കൊല്ലം: കൊട്ടാരക്കരയില്‍ മലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു. മുട്ടറ മരുതിമലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരിച്ചത്. കൂടെ ചാടിയ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്.
അടൂര്‍ പെരിങ്ങനാട് സ്വദേശി മീനു(14) ആണ് മരിച്ചത്. സുഹൃത്ത് ശിവണ്ണ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്. അടൂര്‍ തൃച്ചേന്ദജമംഗലം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. ആത്മഹത്യാ ശ്രമമാണെന്ന് പൊലീസ് വ്യക്തമാക്കി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlight; Kollam: One student dies, another critically injured after jumping from mountain