ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സമയത്തിൽ മാറ്റം

യാത്രക്കാര്‍ പുതുക്കിയ സമയങ്ങള്‍ ശ്രദ്ധിക്കണമെന്നും യാത്രയ്ക്ക് മുമ്പ് ടിക്കറ്റിലെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും എയര്‍ലൈന്‍ അറിയിച്ചു.

ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സമയത്തിൽ മാറ്റം
dot image

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സമയങ്ങളില്‍ മാറ്റം. ഈ മാസം 26 മുതല്‍ 28 വരെ ഘട്ടംഘട്ടമായി പുതിയ സമയക്രമം നടപ്പിലാക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സപ്രസ് അറിയിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച് മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം രാത്രി 08:10നും കണ്ണൂരില്‍ നിന്ന് തിരിച്ചുള്ള വിമാനം വൈകിട്ട് അഞ്ചിനുമായിരിക്കും പുറപ്പെടുക.

മസ്‌കറ്റ്-കോഴിക്കോട് വിമാനം ഉച്ചയ്ക്ക് 01:05 ന് യാത്ര തിരിക്കും. കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്കുള്ള വിമാനത്തിന്റെ സമയം രാവിലെ 09:50 ആയിരിക്കും. യാത്രക്കാരുടെ സൗകര്യങ്ങള്‍ പരിഗണിച്ചാണ് പുതിയ സമയക്രമം നടപ്പിലാക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. യാത്രക്കാര്‍ പുതുക്കിയ സമയങ്ങള്‍ ശ്രദ്ധിക്കണമെന്നും യാത്രയ്ക്ക് മുമ്പ് ടിക്കറ്റിലെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും എയര്‍ലൈന്‍ അറിയിച്ചു.

Content Highlights: Change in Air India Express flight timings from Oman to Kerala

dot image
To advertise here,contact us
dot image