ദുബായിൽ അൽ ബര്‍ഷ സൗത്ത് ഇന്റര്‍സെക്ഷന് സമീപം വാഹനാപകടം; ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്

ബൈക്ക് യാത്രികന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

ദുബായിൽ അൽ ബര്‍ഷ സൗത്ത് ഇന്റര്‍സെക്ഷന് സമീപം വാഹനാപകടം; ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്
dot image

ദുബായില്‍ അല്‍ ബര്‍ഷ സൗത്ത് ഇന്റര്‍സെക്ഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ദിശതെറ്റി വന്ന ബൈക്ക് യഥാർത്ഥ പാതയിലൂടെ പോവുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ട്രാഫിക് പട്രോളിംഗും ആംബുലന്‍സ് ടീമുകളും ഉടന്‍ സ്ഥലത്തെത്തി. ബൈക്ക് യാത്രികന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബൈക്ക് ഓടിച്ചയാളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. എല്ലാ റോഡ് ഉപയോക്താക്കളും ശരിയായ പാതകള്‍ ഉപയോഗിക്കണമെന്നും ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Content Highlights: Motorcyclist seriously injured in crash after driving against traffic flow

dot image
To advertise here,contact us
dot image