ദുബായുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു

ദുബായ് മുൻസിപ്പാലിറ്റിയിലെ പ്രത്യേക സംഘമാണ് സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നത്

ദുബായുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു
dot image

അബുദാബി: ഈ വർഷത്തിന്റെ ആദ്യപകുതിയിൽ ദുബായുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 1,387 വാഹനങ്ങൾ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. നിരവധി വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി. ദുബായ് മുൻസിപ്പാലിറ്റിയിലെ പ്രത്യേക സംഘമാണ് സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നത്.

Also Read:

പൊതു നിരത്തുകളുടെ സമീപങ്ങളിൽ ഉൾപ്പെടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് നീക്കം ചെയ്തത്. താമസ, വാണിജ്യ, വ്യവസായ മേഖലകളിൽ ഇത്തരത്തിൽ കണ്ടെത്തിയ 6,187 വാഹന ഉടമകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മരുഭൂമിയിൽ ഉൾപ്പെടെ ഉപേക്ഷിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി മുനിസിപ്പാലിറ്റിയിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്.

സ്മാർട്ട് സംവിധാനത്തിലൂടെ വാഹനത്തിന്റെ വിശദാംശങ്ങൾ തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്യും. തുടർന്ന് ഇക്കാര്യം ഉടമയെ അറിയിക്കും. വാഹനം മാറ്റുന്നതിന് ഉടമയ്ക്ക് മൂന്ന് മുതൽ 15 ദിവസം വരെ സമയം നൽകും. ദുബായിൽ രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രത്യേക സംവിധാനത്തിലൂടെയായിരിക്കും മുന്നറിയിപ്പ് നൽകുക. മുന്നറിയിപ്പ് കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ വാഹനം നീക്കം ചെയ്യുകയും കണ്ടുകെട്ടൽ വാഹനങ്ങളുടെ നിരയിലേക്ക് മാറ്റുകയും ചെയ്യും.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തുന്നതിന് വലിയൊരു വിഭാഗം ജനങ്ങളുടെ സഹകരണം ലഭിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഇക്കാര്യത്തിൽ പൊതുജന സഹകരണം ശക്തിപ്പെടുത്താൻ പ്രത്യേക ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. നഗരസൗന്ദര്യം നിലനിർത്തൽ, നഗര ശുചിത്വത്തിന്റെ ഉയർന്ന നിലവാരം സംരക്ഷിക്കൽ, പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ മാലിന്യ പ്രവർത്തന വകുപ്പ് ഡയറക്ടർ സയീദ് അബ്ദുൾ റഹിം സഫർ പറഞ്ഞു.

Content Highlights: Dubai Municipality seizes abandoned vehicles found in various parts of the city

dot image
To advertise here,contact us
dot image