മമ്മൂക്കയ്ക്ക് സിനിമയുടെ ആദ്യ 40 മിനിറ്റിന്റെ സ്‌ക്രിപിറ്റ് കൊടുത്തു, ഡിസ്‌കഷനൊന്നും നടക്കുന്നില്ല; കൃഷാന്ദ്

അത് നടന്നാല്‍ നടന്നു എന്നേ പറയാന്‍ പറ്റു. മമ്മൂക്കയ്ക്ക് സിനിമയുടെ ആദ്യ 40 മിനിറ്റിന്റെ സ്‌ക്രിപിറ്റ് വായിച്ചു കൊടുത്തിരുന്നു

മമ്മൂക്കയ്ക്ക് സിനിമയുടെ ആദ്യ 40 മിനിറ്റിന്റെ സ്‌ക്രിപിറ്റ് കൊടുത്തു, ഡിസ്‌കഷനൊന്നും നടക്കുന്നില്ല; കൃഷാന്ദ്
dot image

വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൃഷാന്ദ്. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഒരു സിനിമ ഒരുക്കുന്നുവെന്ന വാർത്ത നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ആദ്യ 40 മിനിറ്റിന്റെ സ്‌ക്രിപിറ്റ് മമ്മൂട്ടിയ്ക്ക് വായിക്കാൻ നൽകിയുന്നതായി പറയുകയാണ് കൃഷാന്ദ്. കോമഡി ആക്ഷന്‍ ഴോണറിലുള്ള കഥയാണെന്നും കൃഷാന്ദ് പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ആ സിനിമയെ കുറിച്ച് ചില ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷെ ഇപ്പോള്‍ കുറച്ച് നാളായി ഡിസ്‌കഷനൊന്നും നടക്കുന്നില്ല. അത് നടന്നാല്‍ നടന്നു എന്നേ പറയാന്‍ പറ്റു. മമ്മൂക്കയ്ക്ക് സിനിമയുടെ ആദ്യ 40 മിനിറ്റിന്റെ സ്‌ക്രിപിറ്റ് വായിച്ചു കൊടുത്തിരുന്നു. അത് കോമഡി ആക്ഷന്‍ ഴോണറിലുള്ള ഒരു ചിത്രമായിരുന്നു,' കൃഷാന്ദ് പറഞ്ഞു.

അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

content highlights:  Director Krishand gives an update on Mammootty's film

dot image
To advertise here,contact us
dot image