ഔദ്യോ​ഗിക രേഖകൾക്ക് ഇനി ഡിജിറ്റൽ പതിപ്പുകൾ സമർപ്പിക്കാം; നിർദ്ദേശവുമായി ഒമാൻ പൊലീസ്

വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസ് പരിശോധനാ സമയങ്ങളിലും ആധികാരിക രേഖയായി ഇലക്ട്രോണിക് പതിപ്പ് നല്‍കിയാല്‍ മതിയാകും

ഔദ്യോ​ഗിക രേഖകൾക്ക് ഇനി ഡിജിറ്റൽ പതിപ്പുകൾ സമർപ്പിക്കാം; നിർദ്ദേശവുമായി ഒമാൻ പൊലീസ്
dot image

ഒമാനില്‍ ഔദ്യോഗിക രേഖകളായി ഇനി ഡിജിറ്റല്‍ പതിപ്പുകള്‍ സമര്‍പ്പിക്കാം. വാഹന ലൈസന്‍സുകള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ രേഖയായി സമര്‍പ്പിക്കാനുള്ള അവസരമാണ് റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒമാനിലെ ഐഡി കാര്‍ഡുകളുടെയും വാഹന ലൈസന്‍സുകളുടെയും ഡിജിറ്റല്‍ പതിപ്പിന് ഔദ്യോഗിക അംഗീകാരമുണ്ടണ്ടെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസ് പരിശോധനാ സമയങ്ങളിലും ആധികാരിക രേഖയായി ഇലക്ട്രോണിക് പതിപ്പ് നല്‍കിയാല്‍ മതിയാകും. ജനങ്ങള്‍ക്ക് വേഗത്തിലും എളുപ്പത്തിലും സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഡിജിറ്റൽ പരിവര്‍ത്തനത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റം കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പൊലീസ് വ്യക്തമാക്കി.

ഈ വര്‍ഷം നിരവധി ഇ-സേവനങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് പ്രഖ്യപിച്ചിരുന്നു. ഇലക്ട്രോണിക് ട്രാവല്‍ പോര്‍ട്ടലുകളിലെ ഡിജിറ്റല്‍ ഐഡന്റിറ്റി, സാമ്പത്തിക ഇടപാടുകളില്‍ തിരിച്ചറിയല്‍ രേഖ പരിശോധിക്കല്‍, ലൈസന്‍സിന്റെ പ്രൂഫ് ഇഷ്യൂ ചെയ്യല്‍ അടക്കമുള്ള സേവനങ്ങളാണ് പുതിയതായി അവതരിപ്പിച്ചത്. മനുഷ്യക്കടത്ത് റിപ്പോര്‍ട്ടിംഗ് സേവനം, സാങ്കേതിക വീഴ്ചാ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ മേഖലകളിലേക്ക് ഡിജിറ്റൽ സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ ഒമാന്‍ പൊലീസ്.

Content Highlights: Digital version of ID card and vehicle licence now legally recognised in Oman

dot image
To advertise here,contact us
dot image