'അതെ, ഓണം കഴിഞ്ഞുവെന്ന് ഒരുപാട് കമന്റുകൾ കണ്ടു പക്ഷേ…'; ക്ഷമ ചോദിച്ച് അമിതാഭ് ബച്ചൻ

രാവിലെയാണ് സോഷ്യൽ മീഡിയയിൽ അമിതാഭ് ബച്ചൻ ഓണാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചത്.

'അതെ, ഓണം കഴിഞ്ഞുവെന്ന് ഒരുപാട് കമന്റുകൾ കണ്ടു പക്ഷേ…'; ക്ഷമ ചോദിച്ച് അമിതാഭ് ബച്ചൻ
dot image

ഓണം കഴിഞ്ഞുവെന്ന് ഒരുപാട് കമന്റുകൾ കണ്ടെന്ന് നടൻ അമിതാഭ് ബച്ചൻ. ഒരിക്കലും ആ ദിവസത്തിന്റെ സ്പിരിറ്റ് കാലഹരണപ്പെട്ട പോകുന്നില്ലെന്നും എല്ലാവരോടും താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാവിലെയാണ് സോഷ്യൽ മീഡിയയിൽ അമിതാഭ് ബച്ചൻ ഓണാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചത്. അതിനെ തുടർന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ ട്രോളിയും കളിയാക്കിയും എത്തിയത്. ഇപ്പോൾ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ മറുപടി നൽകിയിരിക്കുകയാണ്.

'ഓണം കഴിഞ്ഞെന്ന് പറഞ്ഞ് ഒരുപാട് കമന്റുകൾ കണ്ടു. കൂടാതെ എന്റെ സോഷ്യൽ മീഡിയ ഏജന്റ് ഒരു തെറ്റായ പോസ്റ്റ് പങ്കുവെച്ചത് ആണെന്നും കമന്റുകൾ കണ്ടു. പക്ഷേ ഒരു ആഘോഷദിവസം എപ്പോഴും അങ്ങനെ തന്നെയല്ലേ? ഒരിക്കലും ആ ദിവസത്തിന്റെ സ്പിരിറ്റ് കാലഹരണപ്പെട്ട പോകുന്നില്ല. പിന്നെ ഞാൻ തന്നെയാണ് എന്റെ സോഷ്യൽ മീഡിയയിൽ ഓരോ പോസ്റ്റുകൾ പങ്കുവെക്കുന്നത്. എനിക്ക് ഒരു ഏജന്റും ഇല്ല, എല്ലാവരോടും ക്ഷമ ചോദിക്കുന്നു', അമിതാഭ് ബച്ചൻ കുറിച്ചു.

'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വാ, താങ്കൾക്കും ഓണാശംസകൾ പക്ഷെ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാർ, ഡ്രസ്സ് ഓർഡർ കിട്ടാൻ ലേറ്റ് ആയി പോയി…, പോയിട്ട് ദീപാവലിക്ക് വാ…, പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ', എന്നിങ്ങനെ നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് വന്നുകൊണ്ടിരുന്നത്.

ആരോഗ്യപരമായ കാര്യങ്ങൾ തൻ്റെ ജീവിതത്തെ എത്ര മാത്രം സ്വാധീനിക്കുന്നുണ്ടെന്ന് നടൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വീട്ടിൽ സപ്പോർട്ട് ബാറുകൾ സ്ഥാപിക്കേണ്ടി വന്നുവെന്നും വാർധക്യത്തിൽ ശരീരത്തിന് പതുക്കെ ബാലൻസ് നഷ്ടപ്പെട്ടു തുടങ്ങുമെന്നും, അത് പരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അമിതാഭ് ബച്ചൻ ബ്ലോ​ഗിൽ കുറിച്ചിരുന്നു.

Content Highlights: Amitabh Bachchan apologises for late onam post in social media

dot image
To advertise here,contact us
dot image