അയൺമാൻ 70.3 ലോക ചാംപ്യൻഷിപ്പിന് ആതിഥേയരാകാൻ ഒമാൻ

ഇതിന്റെ ഭാഗമായി നിരവധി സുപ്രധാന ചാംപ്യൻഷിപ്പുകൾ രാജ്യത്ത് നടക്കും.

അയൺമാൻ 70.3 ലോക ചാംപ്യൻഷിപ്പിന് ആതിഥേയരാകാൻ ഒമാൻ
dot image

2029ലെ അയൺമാൻ 70.3 ലോക ചാംപ്യൻഷിപ്പ് ഒമാൻ ആതിഥേയത്വം വഹിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ അയൺമാൻ ഗ്രൂപ്പുമായി പൈതൃക, ടൂറിസം മന്ത്രാലയം ഒപ്പുവെച്ചു. ചാംപ്യൻഷിപ്പിന് വേദിയാകുന്ന ആദ്യ മിഡിൽ ഈസ്റ്റ് രാജ്യമായി ഒമാൻ മാറും.
ഇതിന്റെ ഭാഗമായി നിരവധി സുപ്രധാന ചാംപ്യൻഷിപ്പുകൾ രാജ്യത്ത് നടക്കും.

2026 മുതൽ ആരംഭിക്കുന്ന അയൺമാൻ പ്രോ സീരീസുകൾക്കുള്ള ഔദ്യോഗിക നെയിമിംഗ് അവകാശങ്ങൾ ഒമാന് സ്വന്തമായിരിക്കും. ലോകവേദിയിൽ ഡിസ്‌വർ ഒമാൻ എന്ന ദേശീയ ടൂറിസം ഐഡന്റിറ്റി പ്രചരിപ്പിക്കാനും സാധിക്കും. 2026 ഡിസംബർ മുതൽ മിഡിൽ ഈസ്റ്റിലെ ആദ്യ ഫുൾ ഡിസ്റ്റൻസ് അയൺമാൻ ഓട്ടമത്സരം (140.6 മൈൽ) ഒമാനിൽ നടക്കും.

രാജ്യത്തിന്റെ കായിക കലൻഡറിൽ സുപ്രധാന മത്സരമായി ഇത് മാറും. 2026 മുതൽ ആരംഭിക്കുന്ന മിഡിൽ ഈസ്റ്റ് മേഖലാ ചാംപ്യൻഷിപ്പുകളുടെ ഔദ്യോഗിക പദവിയിലേക്ക് അയൺ 70.3 മസ്‌കത്ത് ഉയർത്തപെടുകയും ചെയ്യും. ആഗോള കായിക ടൂറിസം ഭൂപടത്തിൽ രാജ്യത്തെ സ്ഥാനം ശക്തിപ്പെടുത്തതിൽ അയൺമാൻ ചാംപ്യൻഷിപ്പിനുള്ള സുപ്രധാന പങ്ക്‌ മന്ത്രാലയം നേരത്തേ ശ്രദ്ധിച്ചതാണെന്ന് പൈതൃക, ടൂറി മന്ത്രാലയം അണ്ടർ സെക്രട്ടറി അസാൻ ബിൻ ഖാസിം അൽ ബുസൈദി പറഞ്ഞു.

വമ്പൻ പരിപാടികൾക്ക് വേദിയാകാനുള്ള രാജ്യത്തിന്റെ സന്നദ്ധത കൂടിയാണ് ഇത്തരം അന്താരാഷ്ട ചാംപ്യൻഷിപ്പുകൾക്ക് വേദിയാകുന്നതിലൂടെ പ്രതിഫലിക്കുന്നത്. ടൂറിസം പാറ്റേണുകൾ-വൈവിധ്യവത്കരിക്കാൻ ഇത്തരം പരിപാടികൾ സഹായിക്കും. മാത്രമല്ല, ലോകത്തുടനീളമുള്ള പുതിയ വിഭാഗത്തിലുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018 മുതൽ അയൺമാൻ പരിപാടികൾ ഒമാനിൽ നടക്കുന്നുണ്ട്. 5150 ടി എം ഓട്ടമത്സരം, അയൺമാൻ 70.3 മസ്കത്ത്, അയൺമാൻ 70.3 സലാല തുടങ്ങിയ പരിപാടികൾ ഒമാനിൽ നടന്നിട്ടുണ്ട്.

Content Highlights: Oman to host Ironman 70.3 World Championship in 2029

dot image
To advertise here,contact us
dot image