ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; ഒമാനി റിയാൽ മുന്നോട്ട്, പ്രവാസികൾക്ക് നേട്ടം

നാട്ടിലേക്ക് പണമയക്കാനുളള നല്ല സമയമായാണ് പ്രവാസികൾ ഇതിനെ കാണുന്നത്

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; ഒമാനി റിയാൽ മുന്നോട്ട്, പ്രവാസികൾക്ക് നേട്ടം
dot image

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ വിദേശ കറന്‍സികളുടെ മൂല്യം ഉയര്‍ന്നു. 228.85 ആണ് ഇപ്പോള്‍ ഒരു ഒമാനി റിയാലിന്റെ മൂല്യം. വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് ധനകാര്യ വിദഗ്ധര്‍ പറയുന്നത്. രൂപയുടെ മൂല്യം ഇടിയുകയും വിദേശ കറന്‍സികളുടെ വിനിമയ നിരക്ക് ഉയരുകയും ചെയ്യുമ്പോള്‍ അത് പ്രവാസികള്‍ നേട്ടമാക്കി മാറ്റാറാണ് പതിവ്. നാട്ടിലേക്ക് പണമയക്കാനുളള നല്ല സമയമായാണ് ഇതിനെ അവര്‍ കാണുന്നത്.

ശമ്പളം ലഭിക്കുന്ന സമയങ്ങളിലാണ് വിനിമയ നിരക്ക് ഉയരുന്നതെങ്കില്‍ കൂടുതല്‍ പണം നാട്ടിലേക്ക് എത്തും. ഇടക്കിടക്ക് വിനിമയ നിരക്കില്‍ മാറ്റം വരുന്നതിലാല്‍ നിരവധി പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നതില്‍ 'വെയ്റ്റ് ആന്‍ഡ് വാച്ച്' സമീപനം സ്വീകരിക്കുന്നതായി വിവിധ ധനമിടപാട് സ്ഥാപനങ്ങള്‍ ചൂണ്ടികാട്ടുന്നു. പ്രാദേശിയ വിപണയിലേക്കും യു എസ് ഡോളറിലേക്കും നിക്ഷേപിക്കുന്നവരും നിരവധിയുണ്ടെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

അമേരിക്കന്‍ താരിഫുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നതിനാല്‍ സമീപഭാവിയില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. അങ്ങനെ വന്നാല്‍ വിദേശ കറന്‍സികളുടെ മൂല്യം കൂടുതല്‍ ഉയരത്തിലെത്താന്‍ അത് വഴിവെക്കും.

Content Highlights: The value of one Omani riyal is now 228.85 as the Indian rupee depreciates again

dot image
To advertise here,contact us
dot image