'യുഡിഎഫിനെ കളങ്കപ്പെടുത്താൻ ശ്രമം, ആരോപണങ്ങൾക്ക് നേതാക്കൾ മറുപടി നൽകും': സയ്യിദ് മുനവ്വർ അലി തങ്ങൾ

വികസനം മുരടിച്ച് അധപധിച്ച ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് മുനവ്വറലി തങ്ങൾ ആരോപിച്ചു.

'യുഡിഎഫിനെ കളങ്കപ്പെടുത്താൻ ശ്രമം, ആരോപണങ്ങൾക്ക് നേതാക്കൾ മറുപടി നൽകും': സയ്യിദ് മുനവ്വർ അലി തങ്ങൾ
dot image

കേരളത്തിൽ ശക്തമായി അധികാരത്തിൽ തിരിച്ചുവരാൻ ഒരുങ്ങുന്ന യുഡിഎഫിനെ കളങ്കപ്പെടുത്താനും തളർത്താനും വേണ്ടി പല ആരോപണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു. മസ്കറ്റിൽ മബേല ഏറിയ കെഎംസിസി യുടെ നേതൃസംഗമത്തിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ആരോപണങ്ങൾക്ക് മറുപടികൾ അതാത് നേതാക്കന്മാർ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വികസനം മുരടിച്ച് അധപധിച്ച ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് മുനവ്വറലി തങ്ങൾ ആരോപിച്ചു. വോട്ട് ചോരി പോലെയുള്ള ജനാധിപത്യ ധ്വമസനങ്ങൾ രാജ്യത്ത് നടക്കുമ്പോൾ ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവും ഉണ്ടാക്കിയെടുക്കുക എന്ന വലിയ ദൗത്യമാണ് മുസ്ലിം ലീഗ് നിർവഹിക്കുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

മസ്കറ്റ് കെഎംസിസി മബേല ഏരിയയുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ്‌സ് സമ്മിറ്റ് കേന്ദ്ര കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സയ്യിദ് ഏ കെ കെ തങ്ങൾ ഉൽഘാടനം ചെയ്തു. മബേല ഏറിയ കെഎംസിസി പ്രസിഡന്റ് യാക്കൂബ് തിരൂർ അധ്യക്ഷത വഹിച്ചു. കെ പി ആഷിക് ലീഡർഷിപ് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.

റഹീം വറ്റല്ലൂർ, ഷമീർ പി ടി കെ, അഷ്‌റഫ് പോയിക്കര, ഇബ്രാഹിം ഒറ്റപ്പാലം, മുജീബ് കടലുണ്ടി, ഉസ്മാൻ പന്തല്ലൂർ, നൗഷാദ് കാക്കേരി, ഷമീർ പാറയിൽ, ഹക്കീം ചേർപ്പുള്ശേരി, സി വി എം ബാവ വേങ്ങര എന്നിവർ സംസാരിച്ചു. സഫീർ കോട്ടക്കൽ സ്വാഗതവും അറാഫാത്ത് എസ് വി നന്ദിയും പറഞ്ഞു. മബെല ഏരിയ കെഎംസിസി പ്രവർത്തക സമിതി അംഗങ്ങളും വനിതാ വിംഗ് ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു.

Content Highlights: Syed Munawwar Ali Thangal said that many allegations are being made to tarnish UDF

dot image
To advertise here,contact us
dot image