'പുരുഷനെക്കാളും സ്ത്രീക്ക് പ്രായക്കൂടുതലുണ്ടെങ്കിൽ എന്താണ് പ്രശ്നം?'; ശാന്തി ബാലചന്ദ്രൻ

പ്രേക്ഷകർക്ക് ബോധ്യപ്പെടുന്ന രീതിയിലാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചതെന്നും ശാന്തി പറഞ്ഞു.

'പുരുഷനെക്കാളും സ്ത്രീക്ക് പ്രായക്കൂടുതലുണ്ടെങ്കിൽ എന്താണ് പ്രശ്നം?'; ശാന്തി ബാലചന്ദ്രൻ
dot image

ലോകയിൽ നസ്ലെന്റെയും കല്യാണിയുടെയും കഥാപാത്രത്തെ തെരഞ്ഞെടുക്കുമ്പോൾ ഉണ്ടായ വിഷയത്തെക്കുറിച്ച് സഹാതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ. കല്യാണി-നസ്ലെൻ കോമ്പിനേഷനെപ്പറ്റി ആദ്യം ചർച്ചകളുണ്ടായിരുന്നുവെന്നും അവരുടെ പ്രായവ്യത്യാസമായിരുന്നു വിഷയമെന്നും നടി പറഞ്ഞു. പിന്നീട് പ്രേക്ഷകർക്ക് ബോധ്യപ്പെടുന്ന രീതിയിലാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചതെന്നും ശാന്തി പറഞ്ഞു. പുരുഷനെക്കാളും സ്ത്രീക്ക് പ്രായക്കൂടുതലുണ്ടെങ്കിൽ എന്താണ് പ്രശ്നമെന്നും നടി കൂട്ടിച്ചേർത്തു. മാതൃഭൂമി വാരാന്തപ്പതിപ്പിൽ നൽകിയ അഭിമുഖത്തിലാണ് ശാന്തി ഇക്കാര്യം പറഞ്ഞത്.

'വിവേക് അനിരുദ്ധാണ് കാസ്റ്റിംഗ് ഡയറക്ടർ. കൃത്യമായ ഒഡിഷനിലൂടെയും മറ്റുമാണ് കാസ്റ്റിംഗ് തീരുമാനിച്ചത്. സാൻഡി മാസ്റ്റർ, ദുര്ഗ എന്നിവരെയൊക്കെ വിവേകാണ് കൊണ്ടുവന്നത്. ചന്ദ്രയായി കല്യാണിയെയല്ലാതെ മറ്റാരെപ്പറ്റിയും ചിന്തിച്ചിരുന്നില്ല. കല്യാണി-നസ്ലെൻ കോമ്പിനേഷനെപ്പറ്റി ആദ്യം ചർച്ചകളുണ്ടായിരുന്നു. പ്രായവ്യത്യാസമായിരുന്നു വിഷയം. എന്നാൽ, സിനിമയിൽ കല്യാണിയുടെ കഥാപാത്രം നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്നതാണ്. പ്രേക്ഷകർക്ക് ബോധ്യപ്പെടുന്ന രീതിയിൽ തന്നെയാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും. അല്ലെങ്കിലും പുരുഷനെക്കാളും സ്ത്രീക്ക് പ്രായക്കൂടുതലുണ്ടെങ്കിൽ എന്താണ് പ്രശ്നം?', ശാന്തി പറഞ്ഞു.

അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടിയിലധികം രൂപയാണ് കളക്ഷൻ നേടി മുന്നേറുന്നത്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: Lokah Scriptwriter Santhy Balachandran says about casting of Naslen and Kalyani Priyadarshan

dot image
To advertise here,contact us
dot image