'അധികാരം ആസ്വദിക്കാന്‍ വന്നതല്ല, ആറുമാസത്തിൽ കൂടുതൽ ഇവിടെ ഉണ്ടാകില്ല '; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി

ആഭ്യന്തരമന്ത്രാലയത്തിന്റെ ഓഫീസിലെത്തി ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കർക്കി അധികാരമേറ്റത്

'അധികാരം ആസ്വദിക്കാന്‍ വന്നതല്ല, ആറുമാസത്തിൽ കൂടുതൽ ഇവിടെ ഉണ്ടാകില്ല '; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി
dot image

കാഠ്മണ്ഡു: നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി, അതും ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കി അധികാരമേറ്റ ശേഷം ആദ്യമായി ജനങ്ങളോട് തന്റെ നിലപാടുകൾ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. നിലവിൽ രാജ്യത്ത് നടന്ന ലഹളയുടെ ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്തുമെന്നും തന്റെ സർക്കാരിന്റെ ജനവിധി താത്കാലികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത്രയും പ്രാകൃതമായ സംഭവങ്ങൾക്ക് പിന്നിലുള്ളവരെ അന്വേഷിച്ച് കണ്ടെത്തും. ഞാനും എന്റെ ഒപ്പമുള്ളവരും ഇവിടെ അധികാരം ആസ്വദിക്കാൻ വന്നവരല്ല. ആറുമാസത്തിൽ കൂടുതൽ ഇവിടെ ഉണ്ടാകില്ല. ഞങ്ങൾ പുതിയ പാർലമെന്റിന് ഞങ്ങൾ അധികാരം കൈമാറുമെന്നും ജനങ്ങളുടെ സഹകരണമില്ലാതൈ മുന്നോട്ട് പോകാൻ പറ്റില്ലെന്നും കർക്കി ഉദ്യോഗസ്ഥരോടൊയി പറഞ്ഞു.

ആഭ്യന്തരമന്ത്രാലയത്തിന്റെ ഓഫീസിലെത്തി ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കർക്കി അധികാരമേറ്റത്. നിലവിൽ ഇവിടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. തുടർന്ന് ഉടനടി തന്നെ കർക്കി ചീഫ് സെക്രട്ടറിയായും എല്ലാ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തി. കാബിനറ്റ് വിപുലീകരിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് വിവരം.
Content Highlights: Nepal's interim PM Sushila Karki says her government's mandate is Temporary

dot image
To advertise here,contact us
dot image