വിമാന യാത്രക്കാരുടെ എണ്ണത്തിൽ കുറവ്; ഈ വർഷം ആദ്യ പകുതിയിലെ കണക്കുമായി ഒമാൻ

വിമാനങ്ങളുടെ എണ്ണത്തിലും 5.9 ശതമാനം ഇടിവ് ഉണ്ടായി

വിമാന യാത്രക്കാരുടെ എണ്ണത്തിൽ കുറവ്; ഈ വർഷം ആദ്യ പകുതിയിലെ കണക്കുമായി ഒമാൻ
dot image

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒമാനില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കുറവ്. മസ്‌ക്കറ്റ്, സോഹോര്‍ എന്നീ വിമാനത്തവളങ്ങളിലാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായത്. അതിനിടെ സലാല വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി.

ഈ വര്‍ഷം ജൂലൈ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ച മൊത്തം യാത്രക്കാരുടെ എണ്ണം എട്ടര ലക്ഷത്തോളമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈ അവസാനത്തോടെ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 7,453,204 യാത്രക്കാര്‍ എത്തിയിരുന്നു. 2024ലെ ഇതേ കാലയളവിലെ അപേക്ഷിച്ച് 1.5 ശതമാനമാണ് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിമാനങ്ങളുടെ എണ്ണത്തിലും 5.9 ശതമാനം ഇടിവ് ഉണ്ടായി. 53,170 വിമാനങ്ങളാണ് ഈ വര്‍ഷം ജൂലൈ വരെയുളള കാലയളവില്‍ സര്‍വീസ് നടത്തിയത്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരില്‍ മുന്നില്‍ ഒമാനികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തും ഇന്ത്യയും തൊട്ട് പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള യാത്രക്കാരുമാണ്. സോഹാര്‍ വിമാനത്താവളത്തിലും വിമാന ഗതാഗതത്തില്‍ 85.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ജൂലൈ അവസാനത്തോടെ 384 വിമാനങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് സര്‍വീസുകളുടെ എണ്ണം 130 ആയി കുറഞ്ഞു.

ദുഖം വിമാനത്താവളം സന്തുലിത പ്രകടമാണ് കാഴ്ചവച്ചത്. യാത്രക്കാരുടെ എണ്ണത്തില്‍ 2.4 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായത്. സമാനമായി സലാല വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 5.2 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 8,70,616 യാത്രക്കാരാണ് ഈ വര്‍ഷം ജുലൈ വരെ സലാല വിമാനത്താവളം വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,27,486 ആയിരുന്നു. വിമാനങ്ങളുടെ എണ്ണത്തിലും 1.4 ശതമാനം വര്‍ദ്ധനവ് ഉണ്ടായി.

Content Highlights: Oman saw a decline in the number of air passengers in the first half of this year

dot image
To advertise here,contact us
dot image