ലോകയുടെ 16-ാം ദിവസവും ബുക്ക് മൈ ഷോയിൽ ഞെട്ടിക്കുന്ന ടിക്കറ്റ് വില്പന, 300 കോടി നേടുമോ? | Lokah

കണ്ടവർ വീണ്ടും കാണാനെത്തുന്നു എന്ന പ്രത്യേകതയും ലോകയ്ക്ക് ഉണ്ട്.

ലോകയുടെ 16-ാം ദിവസവും ബുക്ക് മൈ ഷോയിൽ ഞെട്ടിക്കുന്ന ടിക്കറ്റ് വില്പന, 300 കോടി നേടുമോ? | Lokah
dot image

കഴിഞ്ഞ 24 മണിക്കൂറിൽ ലോകയുടെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട്. റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോഴും ബുക്ക് മൈ ഷോയിൽ നിരവധി ടിക്കറ്റുകളാണ് വിറ്റ് പോകുന്നത്. കണ്ടവർ വീണ്ടും കാണാനെത്തുന്നു എന്ന പ്രത്യേകതയും ലോകയ്ക്ക് ഉണ്ട്. ബുക്ക് മൈ ഷോയിൽ ഒന്നാം സ്ഥാനത്ത് റിലീസ് ചെയ്ത് ഒരു ​ദിവസം പിന്നിട്ട മിറൈ എന്ന തെലുങ്ക് ചിത്രമാണ്. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് മിറൈയുടേതായി വിറ്റ് പോയിരിക്കുന്നത്.

അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടിയിലധികം രൂപയാണ് കളക്ഷൻ നേടി മുന്നേറുന്നത്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlghts: Record Ticket selling for Lokah on 16th day in book my show

dot image
To advertise here,contact us
dot image