ഒമാനിലെ ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങളുമായി മന്ത്രാലയം; നിർദ്ദേശം സുതാര്യത ഉറപ്പാക്കാൻ

ടൂറിസം മേഖലയില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം

dot image

ഒമാനിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യങ്ങളിലും ടൂറിസം പരിപാടികളിലും ലൈസന്‍സ് നമ്പറുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം. പൈതൃക ടുറിസം മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം രാജ്യത്തെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്.

ടൂറിസം മേഖലയില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യങ്ങളിലും ടൂറിസം പരിപാടികളിലും ലൈസന്‍സ് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.

സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ലൈസന്‍സ് ഉള്ള കമ്പനികള്‍ മാത്രം ഏര്‍പ്പെടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സാഹസിക ടൂറിസം ട്രിപ്പുകളും ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുന്നതിന് അനുമതിയുള്ള കമ്പനികള്‍ തിരഞ്ഞെടുക്കുന്നതിലൂടെ ശരിയായ സൂരക്ഷാ പ്രോട്ടോകോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കും. സാഹസിക ടൂറിസം യാത്രകള്‍ സംഘടിപ്പിക്കാന്‍ താത്പര്യമുള്ള കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും മന്ത്രാലയം അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്.

പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി അപേ ക്ഷ സമര്‍പ്പിക്കാം. നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നവര്‍ക്ക് മാത്രമാകും അനുമതി നല്‍കുക. അതിനിടെ അനുമതി ഇല്ലാതെ സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും സാഹസിക യാത്രകള്‍ സംബന്ധിച്ച പരസ്യം നല്‍കുന്ന കമ്പനികളെയും വ്യക്തികളെയും നരീക്ഷിച്ചുവരുന്നതായും മന്ത്രാലയം അറിയിച്ചു. എല്ലാത്തരം ടൂറിസം പ്രവര്‍ത്ത നങ്ങള്‍ക്കും മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാന്നും അധികതര്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights: Tourism firms must display their licence prominently

dot image
To advertise here,contact us
dot image