അടിയോടടി...സീറ്റ് വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു; കൊളംബിയന്‍ വിമാനത്താവളത്തില്‍ സംഘര്‍ഷം

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

dot image

കൊളംബിയന്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സംഘര്‍ത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനലില്‍ വച്ചാണ് സംഭവം.

ഹെക്ടര്‍ സാന്താക്രൂസ് എന്നയാള്‍ ക്ലോഡിയ സെഗുറ എന്ന സ്ത്രീയുടെ അടുത്തേക്ക് നടന്ന് സീറ്റ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ സ്ത്രീ സീറ്റ് വിട്ടു കൊടുക്കാത്തതിനെ തുടര്‍ന്ന് പുരുഷന്‍ ആ സ്ത്രീയുടെ മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. സംഘര്‍ഷത്തിന് ശേഷം ആളുകള്‍ ഓടികൂടുന്നതും സെഗുറ നിലത്ത് കിടക്കുന്നതും സാന്താക്രൂസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലങ്ങ് വച്ച് കൊണ്ടുപോകുന്നതും വൈറലായ വീഡിയോയില്‍ വ്യക്തമാണ്.

തന്റെ ഭാര്യ ഇരിക്കുന്നതിന് സമീപമുള്ള സീറ്റാണ് അയാള്‍ ആ സ്ത്രീയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആ സീറ്റില്‍ ആരെയും കാണാത്തതുകൊണ്ടാണ് താന്‍ ആ സീറ്റില്‍ കയറി ഇരുന്നതെന്ന് സെഗൂറ പിന്നീട് മറ്റൊരു വീഡിയോയില്‍ പ്രതികരിച്ചു. ആ സീറ്റില്‍ മറ്റൊരാള്‍ ഇരിപ്പുണ്ടായിരിന്നുവെന്ന് സൂചിപ്പിക്കുന്ന യാതൊരു അടയാളവും ഇല്ലായിരിന്നുവെന്നും സെഗൂറ പറഞ്ഞു.

സാന്താക്രൂസിന്റെ ഭാര്യയും പിന്നീട് ക്ഷമാപണം നടത്തി വീഡിയോ പോസ്റ്റ് ചെയ്തിരിന്നു. ഉണ്ടായ സംഭവത്തില്‍ എല്ലാവരും ക്ഷമിക്കണമെന്നായിരുന്നു വീഡിയോയില്‍ അയാളുടെ ഭാര്യ പറഞ്ഞത്.

Content Highlights: video of violent brawl erupts at colombian airport after man slaps woman for refusing to give up seat

dot image
To advertise here,contact us
dot image