
ഒമാനില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വധിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഫിനാന്‍ഷ്യല്‍ സര്‍വിസസ് അതോറിറ്റി. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വര്‍ധിപ്പിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫിനാന്‍ഷ്യല്‍ സര്‍വിസസ് അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹന ഇന്‍ഷുറന്‍സിന്റെ ഏറ്റവും കുറഞ്ഞ പ്രീമിയം വിലയില്‍ വര്‍ധനവ് വരുത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് എഫ്.എസ്.എ പ്രസ്താവനയില്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ക്ക് എല്ലാ പോളിസി ഉടമകളും അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകള്‍ പിന്തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഇൻഷുറൻസ് കമ്പനികൾ താരിഫ് മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് അതോറിറ്റിയെ അറിയിക്കണം. ഇൻഷുറൻസ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരാൻ എല്ലാ പോളിസി ഉടമകളോടും പൊതുജനങ്ങളോടും അതോറിറ്റി അഭ്യർത്ഥിച്ചു. ആഗസ്റ്റ് ഒന്ന് മുതൽ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം മൂന്നിരട്ടിയായി വർധിക്കുമെന്നുള്ള പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടന്നിരുന്നു.
Content Highlights: Oman: FSA confirms no approval for vehicle insurance premium increase