മനുഷ്യക്കടത്ത് തടയാൻ രാജ്യവ്യാപക കാമ്പയിൻ; പുതിയ സംരംഭവുമായി ഒമാൻ

ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗാമായാണ് കാമ്പയിന് തുടക്കം കുറിച്ചത്

dot image

മനുഷ്യക്കടത്ത് തടയാന്‍ പുതിയ സംരംഭവുമായി ഒമാൻ. ഇതിന്റെ ഭാഗമായി 'അമാന്‍' എന്ന പേരില്‍ രാജ്യവ്യാപക കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒമാൻ ഭരണകൂടം. ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗാമായാണ് കാമ്പയിന് തുടക്കം കുറിച്ചത്. മനുഷ്യക്കടത്തിന്റെ അപകടങ്ങളെ കുറിച്ച് പൊതുജന അവബോധം വളര്‍ത്തുകയാണ് കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്.

നിര്‍ബന്ധിത തൊഴില്‍, ലൈംഗിക ചൂഷണം, അടിമത്തം, ദാസ്യപ്പണി, നിയമവിരുദ്ധമായി അവയവം മാറ്റിവെക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമനിര്‍മാണം നിലവില്‍ വന്ന ശേഷം നിയമ ലംഘനങ്ങള്‍ കുറക്കാന്‍ കഴിഞ്ഞതായി എന്‍ക്വയറീസ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ ബിന്‍ ഹബീബ് അല്‍ ഖുറൈഷി പറഞ്ഞു. മനുഷ്യക്കടത്ത് ഇരകളെ തിരിച്ചറിയുന്നതിനും അവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമായി പ്രത്യേക സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Oman launches “Aman” campaign to combat human trafficking

dot image
To advertise here,contact us
dot image