
ഒമാനിലെ സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 6.5 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യന്‍ യാത്രക്കാരന്‍ പിടിയില്‍. സ്വകാര്യ ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കസ്റ്റംസും ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ നാര്‍ക്കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കണ്‍ട്രോളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും കസ്റ്റംസ് പുറത്തുവിട്ടു.
കഴിഞ്ഞ ബുധനാഴ്ചയും സലാല വിമാനത്താവളത്തില്‍ നിന്ന് 11 കിലോ കഞ്ചാവുമായി രണ്ട് യാത്രക്കാരെ പിടികൂടിയിരുന്നു. വിമാനത്താവളത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കിയതായി കസ്റ്റംസ് അറിയിച്ചു.
Content Highlights: Indian passenger arrested with 6.5 kg of cannabis at Salalah airport