ഹൂതി-സൗദി പോര് കനക്കുന്നു; വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ട് ഇരുപക്ഷവും ആക്രമണം ശക്തമാക്കി

തെക്കൻ ലെബനണിലേക്ക് ഇസ്രയേൽ ഷെൽ ആക്രമണം നടത്തി. അൽ മൻസോരി, വാദി സിബ്ഖിൻ നഗരങ്ങൾ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. നിരവധി റൗണ്ട്‌ ആർട്ടിലറി ഷെല്ലിങ് നടന്നു. ചല്ലോസ നഗരത്തിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണമുണ്ടായി

ഹൂതി-സൗദി പോര് കനക്കുന്നു; വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ട് ഇരുപക്ഷവും ആക്രമണം ശക്തമാക്കി
This satellite image shows a large smoke cloud billowing over Saudi Arabia's Ras Tanura oil refinery on 25 November 2026
dot image

സനാ: യെമൻ്റെ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വ്യോമാക്രമണം നടത്തി സൗദി. റിയാദിലേക്ക് ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധം സംവിധാനം തടഞ്ഞെന്ന് സൗദി സൈന്യം അറിയിച്ചു. സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ റാസ് തനുറയിൽ ബുധനാഴ്ച നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഹൂദികൾ ഏറ്റെടുത്തിരുന്നു.

അതേസമയം ചെങ്കടലിലെ സൗദി തുറമുഖങ്ങൾ ലക്ഷ്യം വെച്ച് ഹൂതികൾ തിരിച്ചടിച്ചു. ജിസാൻ തുറമുഖത്തായിരുന്നു ഹൂതി സൈന്യത്തിൻ്റെ ഏറ്റവും പുതിയ അക്രമണം. തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച മിസൈൽ ഏത് തരത്തിലുള്ളതാണെന്ന് നിർണ്ണയിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും സൗദി സൈന്യം കൂട്ടിച്ചേർത്തു. ദുബായിൽ നിന്ന് 50 നോട്ടിക്കൽ മൈൽ പടിഞ്ഞാറായി ഹോർമുസിന് സമീപവും ഒരു കപ്പലിന് നേരെ അജ്ഞാത ആക്രമണം ഉണ്ടായി.

നിലവിൽ യെമൻ നഗരമായ തായ്‌സിനു സമീപവും പോരാട്ടം ശക്തമാകുന്നുണ്ട്. യെമനിലെ സർക്കാർ സേനയും ഹൂതികളുമായി
പലയിടങ്ങളിൽ ഏറ്റുമുട്ടൽ നടന്നതായി സൈനിക വക്താവ് പറഞ്ഞു. യെമൻ്റെ പടിഞ്ഞാറൻ ഭാഗത്താണ് സമീപകാലത്ത് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുണ്ട്. യെമനിലെ തായ്സിൽ ഹൂതി ഷെൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹൂതി ശക്തികേന്ദ്രവും യെമൻ തലസ്ഥാനവുമായ സനായിൽ സൗദി വ്യോമാക്രമണം ശക്തമാക്കി. സനായിലും മറ്റിടങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി സഖ്യസേന 105 വ്യോമ-മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഹൂതികൾ അറിയിച്ചു. സനായിലെ ജനവാസ കേന്ദ്രങ്ങളെയും വിവിധ പ്രവിശ്യകളെയും ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

തെക്കൻ ലെബനണിലേക്ക് ഇസ്രയേൽ ഷെൽ ആക്രമണം നടത്തി. അൽ മൻസോരി, വാദി സിബ്ഖിൻ നഗരങ്ങൾ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. നിരവധി റൗണ്ട്‌ ആർട്ടിലറി ഷെല്ലിങ് നടന്നു. ചല്ലോസ നഗരത്തിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണമുണ്ടായി.

അതേസമയം നിലവിൽ ഏത് ആക്രമണങ്ങളയും നേരിടാൻ സൈന്യം തയ്യറാണെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇറാനുമായുള്ള മധ്യസ്ഥ ചർച്ചയിൽ താനും പങ്കെടുത്തിട്ടുണ്ട് എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റ് മരുമകൻ ജാറഡ് കുഷ്നർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights: Saudi Arabia and Houthi forces intensify attacks on airports, ports and military targets amid escalating tensions across Yemen and the Red Sea region.

dot image
To advertise here,contact us
dot image