ഡെലിവറി ബൈക്കുകൾക്ക് പുതിയ ഗതാഗത നിയമങ്ങളുമായി കുവൈറ്റ്; നിയമലംഘകർക്കെതിരെ കർശന നടപടി

പുതിയ നിർദ്ദേശപ്രകാരം ഡെലിവറി റൈഡർമാർ യാത്രയിലുടനീളം റോഡിന്റെ ഏറ്റവും വലതുവശത്തെ പാതയിൽ തന്നെ വാഹനം ഓടിക്കണം

ഡെലിവറി ബൈക്കുകൾക്ക് പുതിയ ഗതാഗത നിയമങ്ങളുമായി കുവൈറ്റ്; നിയമലംഘകർക്കെതിരെ കർശന നടപടി
dot image

ഡെലിവറി മോട്ടോർസൈക്കിൾ റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനുമായി കർശന ഗതാഗത നിർദ്ദേശങ്ങളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. "സുരക്ഷ ആദ്യം", "പ്രതിരോധവും സുരക്ഷയും" എന്നീ പ്രമേയങ്ങളിൽ മന്ത്രാലയം ആരംഭിച്ച ബോധവത്ക്കരണ കാമ്പെയ്‌നിന്റെ ഭാഗമായാണ് ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കിയത്. നിയമലംഘനം നടത്തുന്ന റൈഡർമാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ നിർദ്ദേശപ്രകാരം ഡെലിവറി റൈഡർമാർ യാത്രയിലുടനീളം റോഡിന്റെ ഏറ്റവും വലതുവശത്തെ പാതയിൽ തന്നെ വാഹനം ഓടിക്കണം. മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ ലെയ്ൻ മാറിയുള്ള അശ്രദ്ധമായ ഡ്രൈവിംഗ് പൂർണ്ണമായും ഒഴിവാക്കണം. തൊട്ടുമുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും, സിഗ്നലുകളിൽ ചുവപ്പ് ലൈറ്റ് തെളിയുമ്പോൾ മറ്റ് വാഹനങ്ങൾക്ക് പിന്നിലായി തന്നെ കൃത്യമായി വാഹനം നിർത്തിയിടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

ട്രാഫിക് സിഗ്നലുകളിലും തിരക്കേറിയ റോഡുകളിലും കാത്തുകിടക്കുന്ന വാഹനങ്ങൾക്കിടയിലൂടെ നിയമവിരുദ്ധമായി മുന്നിലേക്ക് കടന്നുകയറുന്ന പ്രവണത പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. റൈഡർമാരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾ തടയുന്നതിനാണ് പുതിയ നടപടി. രാജ്യത്തെ മുഴുവൻ ഡെലിവറി റൈഡർമാരും ഈ ട്രാഫിക് നിയമങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Content Highlights: Kuwait’s Ministry of Interior has warned delivery companies and riders to comply strictly with traffic regulations. Authorities have reported violations including driving against traffic, dangerous overtaking and running red lights

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us