ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്; നടപടികൾ കൂടുതൽ കർശനമാക്കാൻ കുവൈറ്റ്

തൊഴിൽ വിപണിയുടെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്; നടപടികൾ കൂടുതൽ കർശനമാക്കാൻ കുവൈറ്റ്
dot image

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികൾ കർശനമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്ന് മാത്രമായിരിക്കും ഇനിമുതൽ ഗാർഹിക വിസ അനുവദിക്കുക. അതേസമയം 27 രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റുകൾക്ക് കുവൈറ്റ് ഭാഗികമായോ പൂർണ്ണമായോ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

തൊഴിൽ വിപണിയുടെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം. പുതിയ സർക്കുലർ പ്രകാരം ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, എത്യോപ്യ, എറിട്രിയ, നേപ്പാൾ, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, ബെനിൻ, സെനഗൽ എന്നീ 10 അംഗീകൃത രാജ്യങ്ങളിൽ നിന്ന് മാത്രമേ ഇനി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതിയുള്ളൂ. ഇതിൽ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നിന്ന് പുരുഷ തൊഴിലാളികൾക്ക് മാത്രമാണ് വിസ അനുവദിക്കുക.

അതിനിടെ മഡഗാസ്കർ, ഭൂട്ടാൻ, കെനിയ, ഉഗാണ്ട, നൈജീരിയ എന്നിവയുൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റുകൾക്കാണ് പുതിയ നിയന്ത്രണം. ഇതിൽ ചില രാജ്യങ്ങളിൽ നിന്നുള്ള വനിതാ തൊഴിലാളികൾക്ക് മാത്രമാണ് വിലക്ക് ബാധകമാക്കിയിട്ടുള്ളത്. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സംയുക്ത വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയത്.

Also Read:

കുവൈറ്റിൽ അതത് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധാനവും എംബസി സൗകര്യങ്ങളും ഉൾപ്പെടെയുള്ള സുപ്രധാന ഘടകങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം.ഗവർണറേറ്റ് സർവീസ് സെന്ററുകൾ വഴി വിസ നടപടികൾ ഇനി വേഗത്തിലാകും. ഉത്തരവ് ഉടനടി നടപ്പിലാക്കാൻ എല്ലാ റെസിഡൻസി വകുപ്പുകൾക്കും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.

Content Highlights: Kuwait is set to tighten procedures related to the recruitment of domestic workers. The new measures aim to strengthen oversight, ensure legal compliance, and enhance the protection of workers’ rights.

dot image
To advertise here,contact us
dot image