കുവൈറ്റ് ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് തുടരും; വ്യക്തമാക്കി അധികൃതർ

അനുവദിച്ച സമയങ്ങളും നിബന്ധനകളും കര്‍ശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു

കുവൈറ്റ് ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് തുടരും; വ്യക്തമാക്കി അധികൃതർ
dot image

കുവൈറ്റ് ഉള്‍ക്കടലില്‍ പിക്‌നിക്കിനും മത്സ്യബന്ധനത്തിനും ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് തുടരുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെയും സമുദ്ര പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായാണ് നടപടിയെന്ന് അതോറിറ്റിയിലെ പൊതു സമ്പര്‍ക്ക വിഭാഗം ഡയറക്ടര്‍ ഷെയ്ഖ അല്‍-ഇബ്രാഹിം വ്യക്തമാക്കി.

കുവൈറ്റില്‍ പിക്‌നിക്കുകള്‍ക്കും മത്സ്യബന്ധനത്തിനും അനുമതി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും അത് ഉള്‍ക്കടലിന് പുറത്തുള്ള നിയുക്ത പ്രദേശങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകുകയാണ്. ഈ പ്രദേശങ്ങളില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. സമുദ്ര പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്.

അനുവദിച്ച സമയങ്ങളും നിബന്ധനകളും കര്‍ശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി നിലവിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിക്കൊപ്പം സമൂഹത്തിന്റെ സുരക്ഷ പ്രധാനമാണെന്നും അതേറിറ്റി വ്യക്തമാക്കി.

Content Highlights: Authorities confirm the temporary fishing ban will continue in the Kuwait Gulf as part of marine protection and environmental safety measures.

dot image
To advertise here,contact us
dot image