

കുവൈറ്റില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം തിങ്കളാഴ്ച പുറപ്പെടും. ഉച്ചക്ക് രണ്ട് മണിക്ക് കുവൈറ്റ് എയര്‍വെയ്‌സ് ആണ് സർവീസ് നടത്തുക. പ്രവാസികൾക്ക് ആശ്വാസമായി കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്ക് നിലവില്‍ 185 ദിനാറാണുള്ളത്. കെയു 351 എന്ന വിമാനമാണ് സർവീസ് നടത്തുക. അതിനിടെ 26ന് ദമാമിൽ നിന്നു കൊച്ചിയിലേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന കെയു5351 സർവീസ് റദ്ധാക്കി. ഈ വിമാനത്തിൽ ബുക്ക് ചെയ്തവരെ 27ന് കുവൈറ്റിൽ നിന്ന് നേരിട്ട് കൊച്ചിയിലേക്ക് കൊണ്ട് പോകും.
Content Highlights: The first flight from Kuwait to Kerala will operate on Monday with reduced ticket fares, bringing major relief to expatriates planning their travel back home.