

കുവൈറ്റില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ നേരിയ മഴക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. മിതമായതോ ഇടിമിന്നലോടുകൂടിയതോ ആയ മഴയ്ക്ക് സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചില പ്രദേശങ്ങളില്‍ രാവിലെയും വൈകുന്നേരവും മൂടല്‍ മഞ്ഞും ശക്തമാകും. രാത്രി കാലങ്ങളില്‍ താപനിലയിലും കുറവ് ഉണ്ടാകും. കാലാലസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Content Highlights: The Meteorological Department in Kuwait has issued a warning of heavy rainfall across the country. Residents are advised to take precautions as weather conditions are expected to worsen.