

കുവൈറ്റില്‍ പത്ത് ദിനാറില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധം. വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിശ്ചിത തുകയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്കിംഗ് ചാനലുകള്‍ വഴിയോ അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള്‍ വഴിയോ മാത്രമെ നടത്താന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ പറയുന്നു.
സാമ്പത്തിക സുതാര്യത വര്‍ദ്ധിപ്പിക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇടപാടുകള്‍ നടത്തുമ്പോള്‍ പത്ത് ദിനാറില്‍ കൂടുതല്‍ തുക നേരിട്ട് കൈപ്പറ്റാന്‍ പാടില്ലെന്ന് രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളോട് വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
Content Highlights: Kuwait digital payment law, Kuwait cash limit, 10 dinar transactions Kuwait, digital payments Kuwait, Kuwait financial regulations, cashless policy Kuwait