ട്രെയിനില്‍ ചായ കിട്ടാന്‍ വൈകി, 5000 രൂപ പിഴ; സേവനം മോശമായാല്‍ നിങ്ങള്‍ക്കും പരാതിപ്പെടാം

രാവിലെ ആറുമണിക്ക് നല്‍കേണ്ട ചായ ഏഴരയായിട്ടും വരാതായതോടെ യാത്രക്കാര്‍ ചോദ്യം ചെയ്തു

ട്രെയിനില്‍ ചായ കിട്ടാന്‍ വൈകി, 5000 രൂപ പിഴ; സേവനം മോശമായാല്‍ നിങ്ങള്‍ക്കും പരാതിപ്പെടാം
dot image

ട്രെയിനില്‍ യാത്രക്കാര്‍ക്ക് ചായ കിട്ടാന്‍ വൈകിയാല്‍ എന്തുചെയ്യും? മിക്കവാറും നമ്മള്‍ സഹിക്കും. എന്നാല്‍ ഒരു യാത്രക്കാരന്‍ വിട്ടില്ല, പരാതി നൽകി. യാത്രക്കാര്‍ക്ക് പുലര്‍ച്ചെയുള്ള ചായ നിഷേധിച്ച കാറ്ററിംഗ് കരാറുകാരന് റെയില്‍വേ അടിച്ചു കൊടുത്തത് അയ്യായിരം രൂപയുടെ കനത്ത പിഴ.

indina railway

പുലര്‍ച്ചെ ചായയും ബിസ്‌കറ്റും നല്‍കേണ്ട ഡുറന്റോ എക്‌സ്പ്രസ്സിലാണ് സംഭവം. രാവിലെ ആറുമണിക്ക് നല്‍കേണ്ട ചായ ഏഴരയായിട്ടും വരാതായതോടെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചായയും പലഹാരങ്ങളും വണ്ടിയില്‍ എത്തിയിട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ വിചിത്രമായ മറുപടി. എന്നാല്‍ ഇതൊന്നും വകവെച്ചു കൊടുക്കാന്‍ യാത്രക്കാര്‍ തയ്യാറായില്ല.

indian railway tea

പരാതി പരിഹാരം

ഒരു യാത്രക്കാരന്‍ വിവരം ഉടന്‍തന്നെ റെയില്‍വേയുടെ പരാതി പരിഹാര സംവിധാനമായ 'റെയില്‍ മദദില്‍' അറിയിച്ചു. വിവരം ലക്‌നൗ ഡിവിഷനില്‍ എത്തിയതോടെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു. പരിശോധനയില്‍ കരാറുകാരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടു.

ഒട്ടും വൈകാതെ തന്നെ 5000 രൂപ പിഴയിട്ട് റെയില്‍വേ ഉത്തരവിറക്കി. ട്രെയിനിലെ സേവനങ്ങളില്‍ കുറവുണ്ടായാല്‍ മിണ്ടാതിരിക്കരുത്. 'റെയില്‍ മദദ്' പോര്‍ട്ടല്‍ വഴിയോ 139 എന്ന നമ്പറിലോ ഉടന്‍ പരാതിപ്പെടാം. കരാറുകാരുടെ വീഴ്ചയ്ക്ക് റെയില്‍വേ കര്‍ശന നടപടി കൈകൊള്ളുകയാണ്.

Contente Highlights : IRCTC penalises caterer for not serving tea on Duronto Express

dot image
To advertise here,contact us
dot image