കുവൈറ്റിൽ 16 ഹിസ്ബുള്ള ഭീകരർ അറസ്റ്റിൽ; നിരവധി മാരകായുധങ്ങൾ പിടിച്ചെടുത്തു

കുവൈറ്റില്‍ ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെയാണ് ഹിസ്ബുള്ള ഭീകരര്‍ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത്.

കുവൈറ്റിൽ 16 ഹിസ്ബുള്ള ഭീകരർ അറസ്റ്റിൽ; നിരവധി മാരകായുധങ്ങൾ പിടിച്ചെടുത്തു
dot image

കുവൈറ്റില്‍ 16 ഹിസ്ബുള്ള ഭീകരരെ അറസ്റ്റ് ചെയത് സുരക്ഷാ സേന. അത്യാധുനിക തോക്കുകളും പരിശീലനത്തിന് ഉപയോഗിച്ചിരുന്ന ഉപകരങ്ങളും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റില്‍ ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെയാണ് ഹിസ്ബുള്ള ഭീകരര്‍ സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത്. സംഘത്തിലെ 14 പേര്‍ കുവൈറ്റ് സ്വദേശികളും രണ്ട് പേര്‍ ലബനീസ് പൗരന്മാരുമാണ്. രാജ്യത്തിന്റെ പരമാധികാരവും സ്ഥിരതയും തകര്‍ക്കുന്നതിനും അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് അശാന്തി സൃഷ്ടിക്കുന്നതിനുമായിരുന്നു ഇവരുടെ ശ്രമമെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ നേരിട്ട് ബാധിക്കുന്ന തരത്തിലുള്ള ഗൂഢാലോചനകളും സംഘം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

നിരവധി മാരകായുധങ്ങളും പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും സുരക്ഷാ സേന ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അത്യാധുനിക തോക്കുകള്‍, വെടിയുണ്ടകള്‍, ഡ്രോണുകള്‍, ആശയവിനിമയ ഉപകരണങ്ങള്‍, തീവ്രവാദ സംഘടനകളുടെ പതാകകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ വലിയ അളവില്‍ മയക്കും മരുന്നും പണവും കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്.

സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് അന്വേഷണവും കൂടുതല്‍ ശക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തൊട്ടുകളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും വിദേശ ഭീകര സംഘടനകളുമായി സഹകരിക്കുകയോ അവര്‍ക്ക് സഹായങ്ങള്‍ നല്‍കുകയോ ചെയ്യുന്നവര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Kuwait arrests 16 Hezbollah militants and seizes a large cache of weapons, tightening security amid rising regional tensions.

dot image
To advertise here,contact us
dot image