ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറിയെ കൊലപ്പെടുത്തി; അവകാശവാദവുമായി ഇസ്രയേൽ

ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം ആക്രണം നടത്തിയതായി ഇറാന്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കിയിരുന്നു

ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറിയെ കൊലപ്പെടുത്തി; അവകാശവാദവുമായി ഇസ്രയേൽ
dot image

ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍. ഇസ്രായേല്‍ പ്രതിരോധ മന്ത്രിയാണ് അവകാശവാദവുമായി രംഗത്ത് എത്തിയത്. എന്നാല്‍ ഇറാന്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേലിന്റെ വാദം ശരിയാണെങ്കില്‍ ഇറാനെ സംബന്ധിച്ച് അത് കനത്ത തിരിച്ചടിയാണ്.

ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം ആക്രണം നടത്തിയതായി ഇറാന്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വധിച്ചു എന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് രംഗത്തെത്തിയത്. മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്നാണ് അവകാശവവാദം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല.

ആക്രമണത്തില്‍ ലാരിജാനിക്ക് ഗുരുതരമായി പരിക്കേറ്റു എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് അയത്തുളള അലി ഖമയേനിയുടെ വിശ്വസ്തനായിരുന്ന ലാരിജാനി ഇറാന്റെ ബുദ്ധികേന്ദ്രം എന്നാണ് അറിയപ്പെടുന്നത്. പല ആക്രമണങ്ങളിലും നിര്‍ണായക തീരുമാനം അദ്ദേഹത്തിന്റെതായിരുന്നു. ഖമയേനിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷയുടെ നേതൃത്വവും ലാരിജാനിയുടെ കൈകളിലായിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ലാരിജാനി കൊല്ലപ്പെട്ടുണ്ടെങ്കില്‍ ഇറാനെ സംബന്ധിച്ച് അത് കനത്ത തരിച്ചടിയാണ്.

ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് തെഹ്‌റാനിലും ഷിറാസ്, തബ്രിസ് നഗരങ്ങളിലും ഒരേസമയം വ്യോമാക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലാരിജാനി ഉള്‍പ്പെടെയുള്ള 10 ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് മില്യണ്‍ ഡോളര്‍ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Content Highlights: Iran’s Security Council secretary has been assassinated, with Israel claiming responsibility, escalating tensions across the Middle East.

dot image
To advertise here,contact us
dot image