വിസിറ്റ് വിസയിൽ എത്തുന്നവർ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരരുത്; മുന്നറിയിപ്പുമായി കുവൈത്ത്

ഫാമിലി, ടൂറിസ്റ്റ്, കൊമേഴ്സ്യല്‍ തുടങ്ങി എല്ലാ വിഭാഗം വിസിറ്റ് വിസകള്‍ക്കും ഇത് ബാധകമാണ്.

വിസിറ്റ് വിസയിൽ എത്തുന്നവർ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരരുത്; മുന്നറിയിപ്പുമായി കുവൈത്ത്
dot image

കുവൈത്തില്‍ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാര്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന ഓര്‍മപ്പെടുത്തലുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. വിസാ കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും പത്ത് കുവൈത്ത് ദിനാര്‍ വീതമാണ് പിഴ.

ഫാമിലി, ടൂറിസ്റ്റ്, കൊമേഴ്സ്യല്‍ തുടങ്ങി എല്ലാ വിഭാഗം വിസിറ്റ് വിസകള്‍ക്കും ഇത് ബാധകമാണ്. വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യത്ത് തുടരുന്നതിന് യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്നും ഇക്കാര്യം സന്ദര്‍ശകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് പ്രവേശിച്ച തീയതി മുതലാണ് വിസാ കാലാവധി കണക്കാക്കുന്നത്.

നിശ്ചിത സമയത്തിനകം രാജ്യം വിടാത്തവര്‍ സാമ്പത്തിക പിഴ ഒടുക്കുന്നതിന് പുറമെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികളും നേരിടേണ്ടി വരും. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് ഭാവിയില്‍ കുവൈറ്റിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് സ്ഥിരമായ വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Content Highlights: The Ministry of Interior has once again reminded those arriving in Kuwait on a visit visa that they will face strict action if they remain in the country after the expiry date.

dot image
To advertise here,contact us
dot image