അമാനുഷിക ശക്തിയുണ്ടെന്ന് പ്രചാരണം, കുവൈത്തിൽ പ്രദേശവാസികളുടെ പണം തട്ടിയ ഇറാഖി വനിത അറസ്റ്റിൽ

മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വിവിധ വസ്തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തു

dot image

കുവൈത്തില്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തി പ്രദേശവാസികളുടെ പണം അപഹരിച്ച ഇറാഖി വനിത അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ പരിശോധനയിലാണ് ഇമാന്‍ അബ്ദുള്‍ കരീം അബ്ബൗദ് കാസിം എന്ന സ്ത്രീ പിടിയിലായത്.

തനിക്ക് അമാനുഷികമായ ശക്തി ഉണ്ടെന്നും കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ടെന്നും വിശ്വസിപ്പിച്ച് നിരവധി ആളുകളില്‍ നിന്ന് ഇവര്‍ പണം തട്ടിയതായും കണ്ടെത്തി. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വിവിധ വസ്തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തു. കുംഭങ്ങള്‍, ഔഷധ എണ്ണകള്‍, പൂട്ടുകള്‍, താലിസ്മാന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

വഞ്ചനാപരവും നിയമവിരുദ്ധവുമായ ഇത്തരം പ്രവൃത്തികളില്‍ വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വഞ്ചനയിലൂടെയോ അന്ധവിശ്വാസത്തിലൂടെയോ സമൂഹത്തെ ചൂഷണം ചെയ്യുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Iraqi woman arrested in Kuwait for performing witchcraft and stealing money

dot image
To advertise here,contact us
dot image