ഹോർമുസിൽ ചരക്കുകപ്പൽ മെെനിലിടിച്ച് അപകടം; കടലിൽ ഒഴുകി നടന്ന് ഐഫോണുകളും പെർഫ്യൂമുകളും; വെെറലായി വീഡിയോ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോര്‍മുസ് കടലിടുക്കിന് സമീപം ഒരു കണ്ടെയ്‌നര്‍ കപ്പലും ഒരു ഡ്രൈ ബള്‍ക്ക് കാരിയറും ഉള്‍പ്പെടെ രണ്ട് വ്യത്യസ്ത കപ്പലുകള്‍ മുങ്ങിയതായി രാജ്യാന്തര ഷിപ്പിങ് ഉദ്യോഗസ്ഥരും വ്യക്തമാക്കി

ഹോർമുസിൽ ചരക്കുകപ്പൽ മെെനിലിടിച്ച് അപകടം; കടലിൽ ഒഴുകി നടന്ന് ഐഫോണുകളും പെർഫ്യൂമുകളും; വെെറലായി വീഡിയോ
dot image

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച സമുദ്ര മൈനില്‍ ഇടിച്ച് വലിയ കണ്ടെയ്‌നര്‍ കപ്പല്‍ തകര്‍ന്ന് അപകടം. സംഭവത്തിന് പിന്നാലെ ആയിരക്കണക്കിന് ഐഫോണുകളും പെർഫ്യൂമുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സമുദ്ര ഉപരിതലത്തില്‍ ഒഴുകിനടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്.

2500 ലധികം കണ്ടെയ്‌നറുകള്‍ വഹിച്ചിരുന്ന ചരക്കുകപ്പലാണ് ദുരന്തത്തില്‍ പെട്ടത്. ഒമാന്‍ തീരത്തിന് സമീപം ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ മേഖലയില്‍ കപ്പല്‍ മൈനില്‍ തട്ടി മുങ്ങിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് സ്ഥിരീകരിച്ചു. അനുമതിയില്ലാത്തതും അപകടകരവുമായ സമുദ്ര പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് ഇറാന്‍ ആരോപിച്ചു. മൈനില്‍ തട്ടിയതിനെ തുടര്‍ന്ന് കപ്പലില്‍ ശക്തമായ സ്പോടനവും വന്‍ തീപിടിത്തവുമുണ്ടായി.

Also Read:

ഒരു വശത്തേക്ക് വന്‍തോതിന്‍ ചരിഞ്ഞ കപ്പലില്‍ നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ റെവല്യൂഷണറി ഗാര്‍ഡ് പുറത്തുവിട്ടു. അപകടത്തില്‍പ്പെട്ട കപ്പലിന് സമീപം രക്ഷാ പ്രവര്‍ത്തനത്തിനായി ടഗ്‌ബോട്ടും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോര്‍മുസ് കടലിടുക്കിന് സമീപം ഒരു കണ്ടെയ്‌നര്‍ കപ്പലും ഒരു ഡ്രൈ ബള്‍ക്ക് കാരിയറും ഉള്‍പ്പെടെ രണ്ട് വ്യത്യസ്ത കപ്പലുകള്‍ മുങ്ങിയതായി രാജ്യാന്തര ഷിപ്പിങ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

Content Highlights: Video showing iPhone boxes and luxury perfume bottles floating in the Strait of Hormuz has gone viral after a cargo ship sank following a reported maritime incident.

dot image
To advertise here,contact us
dot image