വിമാനങ്ങൾ റദ്ദാക്കി; സൗദി പൗരന്മാർക്കായി ദുബായിൽ നിന്ന് ബസ് സർവീസ് ഒരുക്കി കോൺസുലേറ്റ്

സൗദിയിലെ വിവിധ നഗരങ്ങളിലേക്കുള്ള യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ നടപടി

വിമാനങ്ങൾ റദ്ദാക്കി; സൗദി പൗരന്മാർക്കായി ദുബായിൽ നിന്ന് ബസ് സർവീസ് ഒരുക്കി കോൺസുലേറ്റ്
dot image

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ യുഎഇയിൽ കുടുങ്ങിയ സൗദി പൗരന്മാരെ നാട്ടിലെത്തിക്കാൻ ബസ് സർവീസ് ഒരുക്കി ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും സൗദി കോൺസുലേറ്റ്. വിമാനയാത്ര തടസ്സപ്പെട്ടതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്കായി കരമാർഗമുള്ള യാത്രാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

സൗദിയിലെ വിവിധ നഗരങ്ങളിലേക്കുള്ള യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ നടപടി. കൂടാതെ യുഎഇയിൽ കുടുങ്ങിയ സൗദി പൗരന്മാർക്ക് താമസസൗകര്യവും യാത്രാ സഹായവും ഉൾപ്പെടെ വാഗ്ദാനം ചെയ്ത് നിരവധി എമിറാത്തികൾ രംഗത്തെത്തി. സൗദി പൗരന്മാരെ സ്വന്തം സഹോദരങ്ങളായാണ് കാണുന്നതെന്നും അവർക്ക് താമസിക്കാൻ തങ്ങളുടെ വീടുകൾ തുറന്നുനൽകാൻ തയ്യാറാണെന്നും നിരവധി എമിറാത്തികൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. യുഎഇയിലുള്ള സൗദി പൗരന്മാർ സന്ദർശകരല്ലെന്നും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കപ്പെടേണ്ടവരാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ജിദ്ദയിലേക്കും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമുള്ള സർവീസുകൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ എമിറേറ്റ്സ് റദ്ദാക്കിയിട്ടുണ്ട്. വിമാനക്കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഷെഡ്യൂളുകളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 14 വരെ ഫ്ലൈദുബായിയും റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് വിമാനഗതാഗതം തടസ്സപ്പെട്ടത്. ആക്രമണത്തിൽ 13 പേർ മരിക്കുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചിരുന്നു. ഞായറാഴ്ചയും കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായി. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ് ഇതിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ ആക്രമണവും GACA റിപ്പോർട്ട് ചെയ്തു. വിമാനത്താവളങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനും വിമാനത്താവള സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സൗദി വ്യോമയാന അധികൃതർ അറിയിച്ചു.

Content Highlights: Saudi Consulate in Dubai and the Northern Emirates has arranged bus services for Saudi citizens unable to return home due to flight cancellations, asking travellers to register through its emergency hotline

dot image
To advertise here,contact us
dot image