

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. നിലവിലെ സാഹചര്യത്തില്‍ വിവിധ ജിസിസി രാജ്യങ്ങളിലെ ഇന്ധനവിലയും വര്‍ദ്ധിക്കമെന്നാണ് വിലയിരുത്തല്‍. ആഗോളതലത്തില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന് നൂറ് ഡോളറിന് മുകളിലാണ് ഇപ്പോഴത്തെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ക്രൂഡ് ഓയിലിന്റെ വിലയില്‍ വലിയ കുതിച്ച് ചാട്ടം ഉണ്ടായത്.
ഇന്നലെ രേഖപ്പെടുത്തിയ നേരിയ ഇടിവിന് ശേഷം വില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച ബ്രെന്റ് ബ്രെന്റ് ക്രൂഡ് വില 120 ഡോളറിനടുത്ത് എത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇത് 1.45 ശതമാനം ഇടിഞ്ഞ് 109 ഡോളറിലേക്കും ഡബ്ലുടിഐ 2.06 ശതമാനം ഇടിവിലേക്കും താഴ്ന്നു. ഇതിന് പിന്നാലെയാണ് വീണ്ടും എണ്ണ വിപണിയിലെ കുതിപ്പ്.
എണ്ണവിലയിലെ ഈ ചാഞ്ചാട്ടം ജിസിസി രാജ്യങ്ങളെ നേരിട്ടും അല്ലാതെയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. എണ്ണ വിലയിലെ വര്‍ദ്ധനവ് സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെങ്കിലും ഇന്ധന, ഗതാഗത ചെലവുകള്‍ വര്‍ധിക്കുന്നത് മൂലം വിവിധ സേവനങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകമെന്ന് സാമ്പനത്തിക വിദഗ്ധര്‍ വിയിരുത്തുന്നു.
ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും നിക്ഷേപകര്‍ക്കും വിപണിയിലെ മാറ്റങ്ങള്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. മുന്‍ മാസങ്ങളിലെ ആഗോള എണ്ണവിലയുടെ ശരാശരി വില അടിസ്ഥാനമാക്കിയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. നിലവിലെ ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ചായിരിക്കും വരും മാസത്തെ വില നിര്‍ണയിക്കുക.
Content Highlights: The ongoing conflict in West Asia has led to a fresh increase in crude oil prices, raising concerns over a possible fuel price hike in GCC countries. Market volatility driven by geopolitical tensions is affecting global oil supply and demand. Authorities in Gulf nations may revise fuel prices in response to the surge.