ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്ക് മാറ്റം; പുതുക്കിയ തിയതി പിന്നീട്

സമൂഹമാധ്യങ്ങളില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും സിബിഎസ്ഇ അറിയിച്ചു

ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്ക് മാറ്റം; പുതുക്കിയ തിയതി പിന്നീട്
dot image

പശ്ചിമേഷ്യയിൽ തുടരുന്ന പ്രത്യേക സാഹചര്യം പരി​ഗണിച്ച്​ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 9, 10, 11 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. കുവൈറ്റ്, ഒമാന്‍, ബഹ്റൈൻ, യുഎ ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്കപ്പം ഇറാനിലെയും പരീക്ഷകള്‍ മാറ്റിയതായി സിബിഎസ്ഇ അറിയിച്ചു. ഈ മാസം പത്തിന് സാഹചര്യം വീണ്ടും വിലയിരുത്തിയ ശേഷം 12-ാം തീയതി മുതലുള്ള പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. നേരത്തെ പത്താം ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസിലെ ചില പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

നേരത്തെ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പരീക്ഷാഫലം സംബന്ധിച്ച് പിന്നീട് തീരുമാനം ഉണ്ടാകും. പരീക്ഷാ തീയതി സംബന്ധിച്ച വിവരങ്ങള്‍ക്കായി കുട്ടികള്‍ സ്‌കൂളുകളുമായി ബന്ധപ്പെടമെന്നും സിബിഎസ് ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കണമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു. സമൂഹമാധ്യങ്ങളില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും സിബിഎസ്ഇ അറിയിച്ചു.

Content Highlights: Central Board of Secondary Education postpones Class 12 examinations in Gulf countries; revised dates will be announced later.

dot image
To advertise here,contact us
dot image