ഗൾഫിലേക്ക് സർവീസിന് ഇന്ത്യൻ വിമാനങ്ങളും; ആദ്യ ഘട്ടത്തിൽ പരിമിതമായ സർവീസുകൾ മാത്രം

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളും പരിമിതമായ സര്‍വിസുകള്‍ ആരംഭിച്ചു

ഗൾഫിലേക്ക് സർവീസിന് ഇന്ത്യൻ വിമാനങ്ങളും; ആദ്യ ഘട്ടത്തിൽ പരിമിതമായ സർവീസുകൾ മാത്രം
dot image

വ്യോമപാത അടച്ചതോടെ ആശങ്കയിലായ പ്രവാസികള്‍ക്ക് ആശ്വാസമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രത്യേക സര്‍വീസുമായി കൂടുതല്‍ വിമാന കമ്പനികള്‍. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ്, എയര്‍ അറേബ്യ വിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അടിയന്തര സര്‍വിസുകള്‍ക്ക് ഭാഗികമായി തുടക്കമിട്ടതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള എയര്‍ലൈനുകളും പരിമിതമായ സര്‍വിസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 48 വിമാനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന രീതിയില്‍ കഴിഞ്ഞ ദിവസം യുഎഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെയാണ് കൂടുതല്‍ വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്താന്‍ വഴിയൊരുങ്ങിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളും പരിമിതമായ സര്‍വിസുകള്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസസ് നാളെ മുതല്‍ ഏഴ് വരെ റാസല്‍ഖൈമയില്‍ നിന്നും തിരിച്ചും ഡല്‍ഹി, കൊച്ചി, മുംബൈ നഗരങ്ങളിലേക്കും പ്രത്യേക സര്‍വിസുകള്‍ നടത്തും.

കൊച്ചിയില്‍ നിന്ന് വൈകിട്ട് 4.25ന് പുറപ്പെട്ട് 8.55 റാസല്‍ഖൈമയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 9.55ന് റാസല്‍ഖൈമയില്‍ നിന്ന് തിരിക്കുന്ന വിമാനം 1.55ന് കൊച്ചിയില്‍ എത്തിച്ചേരും. ഇതിന് പുറമെ അല്‍ഐനില്‍ നിന്നും കോഴിക്കോട്ടേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. വിമാനങ്ങളുടെ സമയക്രമം വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് എയര്‍ ലൈന്‍ അറിയിച്ചു.

സാധാരണ സര്‍വീസുകളെല്ലാം ഈ മാസം ഒമ്പതുവരെ പൂര്‍ണമായും നിര്‍ത്തിവെച്ചെങ്കിലും ഇന്ത്യയില്‍ നിന്ന് അബൂദബിയിലേക്ക് ഈ മാസം ആറ്, ഏഴ് തീയതികളില്‍ പ്രത്യേകം സര്‍വീസ് നടത്തുമെന്ന് എയര്‍ അറേബ്യയും പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദ്, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ നഗരങ്ങളിലേക്കാണ് സ്‌പെഷ്യല്‍ സര്‍വിസുകള്‍. യുഎഇയില്‍ കുടുങ്ങിയ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി സ്‌പൈസ് ജെറ്റും പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചു.

ഡല്‍ഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത്. ആകെ 58 വിമാനങ്ങള്‍ സര്‍വിസുകള്‍ നടത്തുമെന്നാണ് പ്രഖ്യാപനം. ഇതില്‍ ഇന്‍ഡിഗോ 30 എണ്ണവും എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് 23 സര്‍വീസുകളുമായിരിക്കും ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുക.

Content Highlights: Indian airlines resume services to Gulf destinations with limited operations in the first phase, prioritizing essential travel amid regional uncertainty.

dot image
To advertise here,contact us
dot image