ചൈനീസ് വിമാന കമ്പനി ലൂങ് എയറുമായി എമിറേറ്റ്സ് എയർലൈൻസിന്റെ കരാർ, യാത്രകൾ എളുപ്പമാകും

എമിറേറ്റ്‌സിലെ യാത്രക്കാര്‍ക്ക് വിവിധ ചൈനീസ് നഗരങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും

ചൈനീസ് വിമാന കമ്പനി ലൂങ് എയറുമായി എമിറേറ്റ്സ് എയർലൈൻസിന്റെ കരാർ, യാത്രകൾ എളുപ്പമാകും
dot image

ചൈനീസ് വിമാന കമ്പനിയായ ലൂങ് എയറുമായി പുതിയ ഇന്റര്‍ലൈന്‍ കരാറില്‍ ഏര്‍പ്പെട്ട് ദുബായുടെ മുന്‍നിര വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇതോടെ എമിറേറ്റ്‌സിലെ യാത്രക്കാര്‍ക്ക് വിവിധ ചൈനീസ് നഗരങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. യാത്രക്കാര്‍ക്ക് ലൂങ് എയറിന്റെ നെറ്റ് വര്‍ക്ക് വഴി ചൈനയിലെ 22-ലധികം പോയിന്റുകളിലേക്ക് കണക്റ്റുചെയ്യാന്‍ കഴിയുമെന്ന് എമിറേറ്റസ് വ്യക്തമാക്കി.

ഹാങ്ഷൗ, ഷെന്‍ഷെന്‍, ഹോങ്കോങ് വഴിയാകും യാത്ര. പ്രധാന സാമ്പത്തിക, ജനസംഖ്യാ കേന്ദ്രങ്ങളാണ് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍. 2004 മുതല്‍ എമിറേറ്റ്‌സ് ചൈന മെയിന്‍ലാന്‍ഡില്‍ സര്‍വീസ് നടത്തുന്നുണ്ട്. അഞ്ച് പ്രധാന നഗരങ്ങളായ ബീജിങ്, ഷാങ്ഹായ്, ഗ്വാങ്ഷൗ, ഷെന്‍ഷെന്‍, ഹാങ്ഷൗ എന്നിവിടങ്ങളിലേക്ക് 49 പ്രതിവാര വിമാന സര്‍വീസുകളും ഇപ്പോള്‍ എമിറേറ്റസ് എയര്‍ലൈന്‍ നടത്തുന്നുണ്ട്.

Content Highlights: Emirates Airlines has partnered with China's Loong Air, making travel easier for passengers. This interline agreement allows Emirates customers to access 22 additional points across China, operated by Loong Air via Hangzhou, Shenzhen, and Hong Kong

dot image
To advertise here,contact us
dot image