

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോൾ തിയേറ്ററിൽ മുന്നേറുകയാണ്. ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ഇപ്പോഴിതാ ബോക്സ് ഓഫീസ് റെക്കോർഡിന് പുറമെ മറ്റൊരു റെക്കോർഡ് കൂടി സിനിമയെ തേടി എത്തിയിരിക്കുകയാണ്.
ഡബ്ബ് വേർഷൻ റിലീസ് ഇല്ലാതെ 1000 കോടി നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ദർ. 54 ദിവസം കൊണ്ട് 1051.14 കോടിയാണ് സിനിമ ഇന്ത്യയിൽ നിന്നും ഇതുവരെ നേടിയത്. ഓവർസീസിൽ നിന്നും 293.50 കോടി രൂപ നേടിയ സിനിമയുടെ ആഗോള കളക്ഷൻ ഇപ്പോൾ 1344.64 കോടിയാണ്. ഡബ്ബ് വേർഷനുകളോ പാൻ ഇന്ത്യൻ റിലീസോ ഇല്ലാതെയാണ് ധുരന്ദർ ഈ നേട്ടം സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ധുരന്ദർ ജനുവരി 30 മുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പുറത്തുവരിക.
നിലവിൽ യുഎസ് മാർക്കറ്റിൽ ധുരന്ദർ ആർ ആർ ആർ, ജവാൻ എന്നീ സിനിമകളെ മറികടന്ന് കഴിഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
#Dhurandar amassed 1300cr+ globally and 1000cr+ in India 🔥🔥
— Rajasekar (@sekartweets) January 27, 2026
With this, the film has achieved another historic first, becoming the first Hindi film (released in a single language) to cross ₹1000 crore gross in India and soar past ₹1300 crore worldwide.
India Box Office… pic.twitter.com/lFS4a5qLca
ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയത്.
Content Highlights: Ranveer Singh dhurandhar becomes first indian film to collect 1000 crores without dubbed versions