

ഒമാനില്‍ നാളെ അനുഭവപ്പെടുക ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രി. ഒമാൻ ഉൾപ്പെടെയുള്ള വടക്കൻ അർദ്ധഗോളത്തിൽ നാളെ ഈ വർഷത്തെ ഏറ്റവും ചുരുങ്ങിയ പകലും ഏറ്റവും നീണ്ട രാത്രിയും അനുഭവപ്പെടും. ജ്യോതിശാസ്ത്രത്തിൽ ശൈത്യകാല സൂര്യായനം (Winter Solstice) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം വടക്കൻ അർദ്ധഗോളത്തിൽ ശീതകാലത്തിന്റെ ഔദ്യോഗിക ആരംഭത്തെയും അടയാളപ്പെടുത്തുന്നു. പകൽ സമയം വലിയ തോതിൽ കുറയുകയും രാത്രി ദൈർഘ്യമേറുകയും ചെയ്യുന്ന ഈ ദിനം പ്രകൃതിയുടെ ഒരു അത്ഭുതകരമായ ചക്രത്തിന്റെ ഭാഗമാണ്.
ഒമാൻ ആസ്ട്രോണമി ആൻഡ് സ്പേസ് സൊസൈറ്റി കമ്മ്യൂണിക്കേഷൻ കമ്മിറ്റി ചെയർപേഴ്സൺ മാഅഥിർ ബിൻത് ഖമീസ് അൽ വഹൈബി വ്യക്തമാക്കിയതനുസരിച്ച്, നാളെ മസ്കറ്റിൽ സൂര്യോദയം രാവിലെ 6:44-നും അസ്തമയം വൈകീട്ട് 5:25-നും ആയിരിക്കും. പകൽ ദൈർഘ്യം വെറും 10 മണിക്കൂർ 41 മിനിറ്റ് മാത്രമായി ചുരുങ്ങും. പ്രാദേശിക സമയം വൈകുന്നേരം 7:03-ന് ഈ പ്രതിഭാസം ആരംഭിക്കും.
ഭൂമിയുടെ അച്ചുതണ്ടിന്റെ 23.5 ഡിഗ്രി ചരിവും സൂര്യനെ ചുറ്റിയുള്ള ഭ്രമണവുമാണ് ഈ പ്രതിഭാസത്തിന് കാരണം. ശൈത്യകാല സൂര്യായനത്തിൽ സൂര്യൻ ആകാശത്തിന്റെ ഏറ്റവും തെക്കേ സ്ഥാനത്തെത്തും. തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് ഉദിച്ച് താഴ്ന്ന പാതയിലൂടെ സഞ്ചരിക്കുന്നതിനാൽ വർഷത്തിലെ ഏറ്റവും നീണ്ട നിഴലുകളും ഈ ദിനങ്ങളിൽ കാണാം.
ഭൂമി സൂര്യനോട് അകലെയാകുമ്പോഴാണ് ശീതകാലമെന്ന പൊതുധാരണ തെറ്റാണെന്ന് മാഅഥിർ ചൂണ്ടിക്കാട്ടി. വടക്കൻ അർദ്ധഗോളത്തിൽ ശീതകാലം തുടങ്ങുമ്പോൾ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത സ്ഥാനത്തായിരിക്കും. ആർട്ടിക് സർക്കിളിന് മുകളിലുള്ള പ്രദേശങ്ങളിൽ സൂര്യോദയമോ അസ്തമയമോ ഉണ്ടാകില്ല. ഇത്തവണത്തെ ശൈത്യകാലം ഏകദേശം 88 ദിവസം നീണ്ടുനിൽക്കും. സൂര്യായനത്തിന് ശേഷം സൂര്യന്റെ ദൃശ്യപഥം ക്രമേണ വടക്കോട്ട് മാറുകയും പകൽ ദൈർഘ്യം വർധിക്കുകയും ചെയ്യും.
ഈ പ്രതിഭാസം ലോകമെമ്പാടും വിവിധ സംസ്കാരങ്ങളിൽ ആഘോഷിക്കപ്പെടാറുണ്ട്. ഒമാനിലെ ജ്യോതിശാസ്ത്ര പ്രേമികൾക്ക് ഇത് പ്രത്യേക അനുഭവമായി മാറും. ഈ ദിവസങ്ങളില്‍ സൂര്യന്‍ തെക്കുകിഴക്കന്‍ ദിശയില്‍ നിന്ന് ഉദിച്ച് താഴ്ന്ന പാതയിലൂടെ സഞ്ചരിക്കും. അതുകൊണ്ട് വര്‍ഷത്തിലെ ഏറ്റവും നീളം കൂടിയ നിഴലുകള്‍ ഈ കാലയളവിലാണ് കാണപ്പെടുക. സെപ്റ്റംബര്‍ മാസത്തിന് ശേഷം സൂര്യന്റെ ദൃശ്യമാര്‍ഗം ക്രമാതീതമായി തെക്കോട്ട് മാറുകയായിരുന്നു. ഈ മാറ്റത്തിന്റെ പരമാവധി ഘട്ടമാണ് ശീതകാല സൂര്യഅയനം. ഇതിന് ശേഷം, ഭൂമിയുടെ ഭ്രമണചലനത്തെ തുടര്‍ന്ന് സൂര്യന്‍ വീണ്ടും വടക്കോട്ട് നീങ്ങുകയും പകലിന്റെ ദൈര്‍ഘ്യം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യും.
Content Highlights: Oman marks the longest night tomorrow as daylight drops to 10 hours and 41 minutes