

സിറിയക്ക് എതിരായ ഉപരോധങ്ങള്‍ നീക്കം ചെയ്ത അമേരിക്കയുടെ നടപടി സ്വാഗതം ചെയ്ത് ഗള്‍ഫ് രാജ്യങ്ങള്‍. സിറിയയില്‍ സ്ഥിരത വീണ്ടെടുക്കുന്നതിനും മാനുഷികവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഏറെ ഗുണകരമാകുന്ന നീക്കമാണിതെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി പറഞ്ഞു.
സിറിയയുടെ സാമ്പത്തിക വീണ്ടെടുപ്പിന് അനുയോജ്യമായ അന്തരീക്ഷമൊരുക്കാനും നടപടി കാരണമാകും. സിറിയയിലെ വ്യാപാര-നിക്ഷേപ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും പുതിയ നടപടി സഹായിക്കും. ഇതിന് പുറമെ സിറിയയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും രാജ്യത്തെ ആഗോളതലത്തില്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും തീരുമാനം ഗുണം ചെയ്യുമെന്നും ജനറല്‍ ജാസിം അല്‍ ബുദൈവി അഭിപ്രായപ്പെട്ടു. 2020 ജൂണ്‍ മുതലാണ് സിറിയക്ക് മേല്‍ കര്‍ശനമായ സാമ്പത്തിക രാഷ്ട്രീയ ഉപരോധം ഏര്‍പ്പെടുത്തിയത്.
Content Highlights: GCC Countries Welcomes US Decision to Lift Sanctions on Syria