താരജാഡകളൊന്നുമില്ലാത്ത ഭരണാധികാരി; 'Fans'നൊപ്പം സെൽഫി എടുത്ത് ഷെയ്ഖ് മുഹമ്മദ്

ഷെ്‌യ്ഖ് മുഹമ്മദിനെ കണ്ട ആളുകൾ ഓടിയെത്തുകയും സെൽഫി എടുക്കുകയും ചെയ്തു

dot image

സാധാരണക്കാർക്കിടയിൽ ഏറെ ശ്രദ്ധേയനായ ഭരണധികാരിയാണ് യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയുമായ പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സാധാരണക്കാരുടെ ഇടയിൽ ഇറങ്ങിചെല്ലാൻ ഒരു മടിയും ഇദ്ദേഹം കാണിക്കാറില്ല.

കഴിഞ്ഞ ദിവസം മാൾ ഓഫ് ദി എമിറേറ്റ്‌സിലൂടെ നടന്നുപോകുന്ന ഷെയ്ഖ് മുഹമ്മദിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇദ്ദേഹത്തെ കണ്ട് അമ്പരന്ന ഒരുപാട് പേരുണ്ടായിരുന്നു. 'വി ലവ് യൂ..' എന്ന് അദ്ദേഹത്തോട് ഒരു സ്ത്രീ ആവേശത്തോടെ വിളിച്ചുപറഞ്ഞു. ചിട്ടയായ വസ്ത്രധാരണത്തോടെ ജീവനക്കാർക്കൊപ്പം നടന്നുനീങ്ങിയ ഷെയ്ഖ് മുഹമ്മദ്, മറ്റ് ലോകനേതാക്കന്മാരിൽ നിന്ന് വ്യത്യസ്തനായി വലിയ സെക്യൂരിറ്റിയൊന്നുമില്ലാതെയാണ് ആൾക്കാരുമായി ഇടപെട്ടത്.

മാളിലെ സന്ദശത്തിന് ശേഷം അദ്ദേഹത്തെ ഒരു സൂപ്പർ മാർക്കറ്റിലും കണ്ടു. ഷെ്‌യ്ഖ് മുഹമ്മദിനെ കണ്ട ആളുകൾ ഓടിയെത്തുകയും സെൽഫി എടുക്കുകയും ചെയ്തു. ആളുകളുമൊത്ത് എൻജോയ് ചെയ്ത് സംസാരിക്കുകയായിരുന്ന ഷെയ്ഖ് മുഹമ്മദിനെയും കണ്ടു.

Content Highlights- Dubai Ruler Sheikh Mohammed spotted in Public

dot image
To advertise here,contact us
dot image