
ശരീരഭാരം കുറയ്ക്കുന്നത് തന്നെ പലര്‍ക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനേക്കാള്‍ ബുദ്ധിമുട്ടാണ് വയറുകുറയ്ക്കുന്നത്. പലരും ജിമ്മില്‍ പോകുന്നത് തന്നെ വയറ് കുറയ്ക്കാനാണ്. അതിനു വേണ്ടി വളരെ കഠിനമായ എക്‌സസൈസുകള്‍ പലരും ചെയ്യാറുണ്ട്. എന്നാല്‍ 21 ദിവസത്തിനുള്ളില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ നാല് ലളിതമായ വ്യായാമങ്ങളെ കുറിച്ച് പറയുകയാണ് വെല്‍നസ് ആന്‍ഡ് ഫിറ്റ്‌നസ് പരിശീലകനായ ഡാനിയേല്‍ ലിയോ.
ഹൈ നീ ക്ലാപ്പുകള്‍
ഇത് വയറിലെ മാത്രമല്ല ശരീരത്തിലെ വിവിധ ഇടങ്ങളില്‍ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒരു കാല്‍മുട്ട് നെഞ്ചിലേക്ക് ഉയര്‍ത്തുക. കാല്‍മുട്ട് മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ ഉയര്‍ത്തിയ കാലിനടിയിലൂടെ ക്ലാപ്പ് ചെയ്യുക. തുടര്‍ന്ന് അടുത്ത കാലിലും ഇത് ചെയ്യുക. ഈ പ്രവര്‍ത്തി ഒരു 50 തവണ ആവര്‍ത്തിക്കുക.
സൈഡ് ക്രഞ്ച്
നിവര്‍ന്നു നിന്നതിന് ശേഷം ഒരു കൈമുട്ട് താഴേക്ക് കൊണ്ടുവന്ന് ആ സൈഡിലുള്ള കാല്‍മുട്ടില്‍ തൊടുക. ഇത് രണ്ടു വശങ്ങളിലും മാറി മാറി ചെയ്യുക. ഒരു സൈഡില്‍ 25 തവണ എന്ന രീതിയില്‍ രണ്ടു സൈഡിലും കൂടെ 50 തവണ ചെയ്യുക.
ക്രോസ് ക്രഞ്ച്
ഏറ്റവും വെല്ലു വിളി നിറഞ്ഞ വ്യായാമങ്ങളിലൊന്നാണിത്. പക്ഷെ ഇതിന്റെ റിസല്‍ട്ട് വളരെ വലുതായിരിക്കുമെന്ന് ഡാനിയേല്‍ ലിയോ പറയുന്നു. നിങ്ങളുടെ വലതു കൈമുട്ട് ഇടത് കാല്‍മുട്ടിലും പിന്നീട് ഇടത് കൈമുട്ട് വലത് കാല്‍മുട്ടിലും തൊടാന്‍ ശ്രമിക്കുക ഇത് 50 തവണ ശ്രമിക്കുക.
കാല്‍മുട്ടുകള്‍ ഉയര്‍ത്തുക
കാല്‍മുട്ടുകള്‍ ഉയര്‍ത്തിയതിനു ശേഷം നല്ല രീതിയില്‍ ശ്വാസം എടുക്കുക കുറച്ചു സെക്കന്റുകള്‍ ഹോള്‍ഡ് ചെയ്തതിനു ശേഷം ശ്വാസം വിടുക. ഇത് രണ്ടു കാല്‍ മുട്ടുകള്‍ ഉപയോഗിച്ചു ചെയ്യുക.
വളരെ ലളിതമായ രീതിയിലാണെങ്കില്‍ പോലും സ്ഥിരമായി വ്യായാമം ചെയ്താല്‍ മാത്രമേ നല്ല മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളുവെന്നും ഡാനിയേല്‍ ലിയോ പറഞ്ഞു.
Content highlights: Goodbye To Belly Fat With These Simple Exercises At Home