

ന്യൂസിലൻഡ് എ-യ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യ മികച്ച ലീഡിലേക്ക്. 204 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 488 റണ്‍സെന്ന മികച്ച നിലയിലാണ്.
51 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും റണ്ണൊന്നുമെടുക്കാതെ ആകാശ്ദീപും ക്രീസില്‍. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യയുടെ ഈ തിരിച്ചുവരവ്.
ഒരു റൺസ് മാത്രമകലെ 199 റൺസിനാണ് പടിക്കൽ മടങ്ങിയത്. സായ് സുദര്ശൻ(91), യാഷ് റാത്തോഡ്(66), ആഖിബ് നബി(38) എന്നിവരും നിർണായക സംഭാവന നൽകി.
അതേ സമയം ഇന്ത്യൻ ടീമിന്റെ ടിട്വന്റി പരമ്പര ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ആദ്യത്തേതിൽ ഇന്ത്യ ജയിച്ചുകഴിഞ്ഞു. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ നാലിന് ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര നവംബർ 19നും.
content highlights: devdutt padikkal misses double century india a vs-new zealand a lead