

ബിജു മേനോനെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ രണ്ടിന് തീയേറ്ററുകളിലേക്കെത്തും. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ചിത്രത്തിന്റെ ഗാനങ്ങളും ടീസറും ട്രെയ്ലറും അവറാച്ചന്‍ ആന്‍ഡ് സണ്‍സ് തിയേറ്ററില്‍ പ്രായ ഭേദമന്യേ കുടുംബസമേതം ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു ഫാമിലി എന്റര്‍ടൈനറാണ് എന്ന ഉറപ്പു നല്‍കുന്നു. ഒരു ഇടവേളയ്ക്കു ശേഷം മലയാളികളുടെ പ്രിയ താരം ബിജു മേനോന്‍ നായകനാകുന്ന കുടുംബ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ തമ്പി ആണ്. അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ ട്രെയിലറിന് പത്തു ലക്ഷത്തില്‍പ്പരം കാഴ്ചക്കാരുമായി വന്‍ പ്രേക്ഷകപ്രീതിയാണ് ലഭിക്കുന്നത്.
നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചന്‍ ആന്‍ഡ് സണ്‍സില്‍ ബിജുമേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. സഹ നിര്‍മ്മാണം : ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് : സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്, ഡി ഓ പി : സജിത് പുരുഷന്‍, എഡിറ്റിംഗ്: ആകാശ് ജോസഫ് വര്‍ഗീസ്, സംഗീത സംവിധാനം : സനല്‍ ദേവ്, ലൈന്‍ പ്രൊഡ്യൂസര്‍ : അഖില്‍ യെശോധരന്‍, ആര്‍ട്ട് ഡയറക്ടര്‍ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യര്‍, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈന്‍ : ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ് : വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ജിബിന്‍ ജോണ്‍, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ഓസ്റ്റിന്‍ എബ്രഹാം, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, സ്റ്റില്‍സ് : ബിജിത് ധര്‍മടം, മാര്‍ക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, അഡ്വെര്‍ടൈസിങ് : ബ്രിങ് ഫോര്‍ത്ത്, വി എഫ് എക്‌സ് : പ്രോമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍ : ടെന്‍ പോയിന്റ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
Content Highlights: Avarachan & Sons hits theaters on October 2. Biju Menon plays the lead role in the film