പത്തനംതിട്ടയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി പ്രവാസികൾ; സഹായമെത്തിച്ച് ജില്ലാ പ്രവാസി അസോസിയേഷൻ

ബഹ്‌റൈനിലെ അസോസിയേഷൻ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും പൂർണ്ണ സഹകരണത്തോടെയാണ് സന്നദ്ധ പ്രവർത്തനത്തിനുള്ള തുക കണ്ടെത്തിയത്

പത്തനംതിട്ടയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി പ്രവാസികൾ; സഹായമെത്തിച്ച് ജില്ലാ പ്രവാസി അസോസിയേഷൻ
dot image

കേരളത്തിലുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുള പൂവത്തൂർ പ്രദേശത്തെയും കോഴഞ്ചേരിയിലെയും 70-ലധികം കുടുംബങ്ങൾക്ക് കൈത്താങ്ങായി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ. ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. അരി ഉൾപ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കളും പലചരക്ക് സാധനങ്ങളും അടങ്ങിയതാണ് ഈ കിറ്റുകൾ.

ബഹ്‌റൈനിലെ അസോസിയേഷൻ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും പൂർണ്ണ സഹകരണത്തോടെയാണ് സന്നദ്ധ പ്രവർത്തനത്തിനുള്ള തുക കണ്ടെത്തിയത്. പ്രവാസലോകത്ത് കഴിയുമ്പോഴും നാടിന്റെ ദുരിതത്തിൽ പങ്കുചേരുക എന്ന സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് അസോസിയേഷൻ ഈ പദ്ധതി സംഘടിപ്പിച്ചത്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ മുന്നോട്ടുവന്ന എല്ലാവരുടെയും പിന്തുണയാണ് ഈ പ്രവർത്തനത്തെ വിജയകരമാക്കിയത്.

നാട്ടിൽ സംഘടിപ്പിച്ച വിതരണ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു, മെഡിക്കൽ കോർഡിനേറ്റർ അഞ്ജു വിഷ്ണുവും കുടുംബവും സീനിയർ മെമ്പർ മോനി ഓടിക്കണ്ടത്തിൽ, ലേഡീസ് വിങ് മുൻ പ്രസിഡന്റ്‌ ഷീലു വർഗീസും കുടുംബവും എക്സിക്യൂട്ടീവ് അംഗം ജെയിംസും കുടുംബവും പങ്കെടുത്തു. പ്രദേശവാസികളായ അർഹരായ കുടുംബങ്ങളെ കണ്ടെത്തുന്നതിനും സമയബന്ധിതമായി കിറ്റുകൾ വിതരണം ചെയ്യുന്നതിനുമുള്ള ഏകോപന പ്രവർത്തനങ്ങൾക്ക് അജിൻ മാത്യു നേതൃത്വം നൽകി.

പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ വാർഡ് മെമ്പർ അസോസിയേഷന്റെ സന്നദ്ധസേവനത്തെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ദുരിതഘട്ടത്തിൽ സഹായഹസ്തവുമായെത്തിയ ഭാരവാഹികൾക്കും അംഗങ്ങൾക്കും നാട്ടുകാരും നന്ദി രേഖപ്പെടുത്തി. "നമ്മുടെ ചെറിയൊരു സഹായം, ഒരു കുടുംബത്തിന് വലിയൊരു ആശ്വാസം" എന്ന സന്ദേശമുയർത്തിപ്പിടിച്ച് നടപ്പിലാക്കിയ ഈ സന്നദ്ധ പ്രവർത്തനം പ്രവാസി സമൂഹത്തിന്റെ നാടിനോടുള്ള കരുതലിന്റെ മികച്ച മാതൃകയായി മാറി.

Content Highlights: Expatriates extended support to disaster-affected people in Pathanamthitta through the District Expatriate Association. The organisation distributed assistance to families affected by the situation, offering relief during a difficult period.

dot image
To advertise here,contact us
dot image