

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്‍റ് ആര്‍ റോഷിപാലിന്‍റെ 'അവള്‍ക്കൊപ്പം ഒരു മാധ്യമപ്രര്‍ത്തകന്‍റെ അന്വേഷണ യാത്ര' എന്ന പുസ്തകത്തിൻ്റെ പ്രകാശനം സാഹിത്യകാരൻ എൻ എസ് മാധവൻ നിർവ്വഹിച്ചു. നടി ഭാവന ചടങ്ങിന് ഓൺലൈനായി ആശംസ അറിയിച്ചു. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവിലാണ് റോഷിപാല്‍ ഇങ്ങനെയൊരു പുസ്തകം എഴുതിയതെന്നും അത് ഒരുപാടുപേര്‍ക്ക് പ്രചോദനമാവുമെന്നും എല്ലാവരും പുസ്തകം വായിക്കണമെന്നുമായിരുന്നു ഭാവനയുടെ പ്രതികരണം. ചടങ്ങിൽ സംസാരിച്ച ഭാഗ്യലക്ഷ്മി. എൻ എസ് മാധവൻ, ഭാവനയുടെ സഹോദരൻ ജയദേവൻ. റിപ്പോർട്ടർ ടി വി മാനേജിംഗ് എഡിറ്ററും എം ഡിയുമായ ആൻ്റോ അഗസ്റ്റിൻ, ഡി സിബുക്സ് മേധാവി രവി ഡിസി എന്നിവരും റോഷിപാലിന് ആശംസ അറിയിച്ചു.
'നടിയെ ആക്രമിച്ച കേസ് ഒരു കെട്ടുകഥയാണെന്ന ഒട്ടനവധി ആളുകളുടെ സംശയത്തെ ദുരൂകരിക്കാന്‍ റോഷിപാലിന്‍റെ 'അവള്‍ക്കൊപ്പം ഒരു മാധ്യമപ്രര്‍ത്തകന്‍റെ അന്വേഷണ യാത്ര' എന്ന പുസ്തകത്തിന് സാധിക്കും. വസ്തുതകളെ നേരിട്ടറിഞ്ഞ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ റോഷിപാലിന് കാര്യങ്ങളെ കുറിച്ചുള്ള വ്യക്തതകള്‍ അറിയാം. അവള്‍ക്കൊപ്പം എന്നതുപോലെ ഞാന്‍ റോഷീപാലിനൊപ്പം എന്നായിരുന്നു ചടങ്ങിൽ സംസാരിച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി പറഞ്ഞത്. സമാനതകളില്ലാത്ത ഒരു ഹീനകൃതൃത്തിന്‍റെ സത്യാവസ്ഥകളെയാണ് റോഷിപാല്‍ ഒരുക്കിയിരിക്കുന്നതെന്ന് പുസ്തക പ്രകാശനം നിർവ്വഹിച്ച എൻ എസ് മാധവൻ പറഞ്ഞു. എഫ്സ്റ്റീൻ്റെ കുറ്റകൃത്യങ്ങളില്‍ ട്രംപിനെ പോലെയുള്ളവര്‍ നിശബ്ദമായി എന്നുള്ളതിനുള്ളതിന്‍റെ തെളിവുകള്‍ ലഭിച്ചതുപോലെ നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തുകൊണ്ട് സത്യങ്ങള്‍ മൂടിവെച്ചു എന്നുള്ളതിന്‍റെ ഉത്തരമാകട്ടെ റോഷിപാലിന്‍റെ അടുത്ത പുസ്തകം എന്നും എന്‍എസ് മാധവന്‍ ആശംസിച്ചു.
പലവട്ടം പ്രതീക്ഷ നഷ്ടപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അപ്പോഴെല്ലാം ഒപ്പമുണ്ടായത് സുഹൃത്തുക്കളും മാധ്യമ പ്രവർത്തകരുമായിരുന്നെന്ന് ചടങ്ങിൽ സംബന്ധിച്ച നടി ഭാവയുടെ സഹോദരൻ ജയദേവൻ പറഞ്ഞു. അതിൽ റോഷിയുടെ കാര്യം എടുത്ത് പറണം. പലരും ഉപേക്ഷിച്ച് പോയാലും ഉപേക്ഷിക്കില്ല എന്ന ഫീലിങ്ങിലായിരുന്നു തുടക്കം മുതൽ റോഷിപാൽ. അതിനാൽ തന്നെ കുറേ പ്രശ്നങ്ങൾ റോഷിപാലിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. സിസ്റ്റത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. നമ്മൾ ഇറങ്ങിത്തിരിച്ചാലെ ഇത് മാറ്റാൻ പറ്റു എന്നും ജയദേവൻ പറഞ്ഞു.
റോഷിക്ക് വേണ്ട എല്ലാ പിന്തുണയും നൽകാൻ കഴിഞ്ഞുവെന്നതാണ് റിപ്പോർട്ടർ ടിവിയെ സംബന്ധിച്ച് ചാരിതാർത്ഥ്യം നൽകുന്നതെന്ന് റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്ററും എം ഡിയുമായ ആൻ്റോ അഗസ്റ്റിൻ ചടങ്ങിൽ പറഞ്ഞു. റോഷി എന്താണോ പറയുന്നത് അതിൻ്റെ കൂടെ നിൽക്കുക എന്നതാണ് റിപ്പോർട്ടർ ടി വി ചെയ്തത്. റോഷിപാലിന് അതിജീവിതയെ നേരിട്ടറിയില്ലെന്നാണ് തനിക്ക് തോന്നുന്നത്. തന്‍റെ കയ്യില്‍ കിട്ടുന്ന വാര്‍ത്തയില്‍ നീതിയും സത്യവുമുണ്ടെന്നും തോന്നിയതിന്‍റെ ഭാഗമായാണ് റോഷീപാല്‍ ഇതിനുപിറകെ അന്വേഷണം നടത്തുന്നത്. ആ യാത്രയില്‍ ഒപ്പം നില്‍ക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നില്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ആൻ്റോ അഗസ്റ്റിൻ കൂട്ടിച്ചേർത്തു.
സത്യത്തിനൊപ്പം നില്‍ക്കുക മാത്രമാണ് താന്‍ നില്‍ക്കുന്നതെന്നും അവള്‍ക്കൊപ്പം എന്നാല്‍ കേരളത്തില്‍ ഉള്ള എല്ലാ അതിജീവിതകള്‍ക്കും ഒപ്പമാണെന്നും പുസ്തകത്തിന്‍റെ രചയിതാവ് പറഞ്ഞു നിര്‍ത്തി.
ഇന്ന് കൊച്ചിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ എന്‍ എസ് മാധവന്‍ പുസ്തകം പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ റോഷിപാല്‍ നടത്തിയ അന്വേഷണ യാത്രയുടെ അനുഭവമാണ് അവള്‍ക്കൊപ്പം എന്ന പേരില്‍ പുസ്തകമായി പുറത്തിറക്കിയത്. ഡിസി ബുക്‌സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററിലാണ് ചടങ്ങ് നടന്നത്.
Content Highlight:Bhavana joins media and cultural figures in congratulating journalist R. Roshipal on the release of his book, which chronicles a journalist's investigative journey