

ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും യുക്രെനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സാഹചര്യത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ആയിരുന്നു നിര്‍ണായക കൂടിക്കാഴ്ച നടന്നത്. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും ഉക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിശദമായി വിലയിരുത്തി. ഇതിന് പുറമെ ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പുരോഗതിയും വിശദമായി വിലയിരുത്തി.
ഗള്‍ഫ് മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍ക്കിടയില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ യുക്രൈന്‍ പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യത്തിന് ബഹ്‌റൈന്‍ ഭരണാധികാരി നന്ദി രേഖപ്പെടുത്തി. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കേണ്ടണതിന്റെ ആവശ്യകതയും ഇരുവരും ചര്‍ച്ച ചെയ്തു.
സമാധാന ചര്‍ച്ചകളിലൂടെ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാട് ബഹ്‌റൈന്‍ വീണ്ടും ആവര്‍ത്തിച്ചു. യൂറോപ്പിന്റെയും ആഗോള സമാധാനത്തിന്റെയും സ്ഥിരത ഉറപ്പാക്കാന്‍ നയതന്ത്രപരമായ പരിഹാരങ്ങളാണ് അനിവാര്യമെന്ന് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വ്യക്തമാക്കി. ബഹ്‌റൈനും ഉക്രൈനും തമ്മിലുളള സഹകരം ശകക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരു ഭരണാധികാരികളും ചര്‍ച്ച ചെയ്തു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ചര്‍ച്ചയില്‍ പങ്കെടുത്തു.
Content Highlights: The King of Bahrain held talks with the President of Ukraine, focusing on the current situation in West Asia and broader geopolitical developments. The meeting highlighted concerns over regional stability and international cooperation.